യെക്ക് ലാവോം തടാകം
വടക്കുകിഴക്കൻ കംബോഡിയയിലെ ബാൻ ലംഗ് ജില്ലയിലെ രതനകിരി പ്രവിശ്യയിലുള്ള, യെക് ലാവോം പ്രദേശത്തുള്ള ഒരു ക്രാറ്റർ തടാകവും വിനോദസഞ്ചാര കേന്ദ്രവുമാണ് യെക്ക് ലാവോം തടാകം. ബാൻലൂംഗ് പ്രവിശ്യാ പട്ടണത്തിന് 5 കിലോമീറ്റർ തെക്കുള്ള ഒരു സംരക്ഷിത പ്രദേശത്താണിത് സ്ഥിതിചെയ്യുന്നത്. 2012-ൽ ലോകത്തിലെ ഏറ്റവും മനോഹരമായ 15 ക്രാറ്റർ തടാകങ്ങളുടെ പട്ടികയിൽ യീക്ക് ലാവോം തടാകം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി[1]. ഭൂഗർഭശാസ്ത്രംഏകദേശം 700,000 വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ഫലമായാണ് രതനകിരിയുടെ പർവത പ്രദേശത്ത് ഈ ക്രാറ്റർ തടാകം സൃഷ്ടിക്കപ്പെട്ടത്[2]. 800 മീറ്റർ വ്യാസവും ഏകദേശം 48 മീറ്റർ ആഴവുമുള്ള ഈ തടാകം ഒരു തികഞ്ഞ വൃത്താകൃതിയിലാണ്. അഗ്നിപർവ്വത ജന്യമായതിനാലാണ് ഇതിന് ഈ ആകൃതിയും ആഴവും ലഭിച്ചത്[3]. തദ്ദേശീയ വിശ്വാസങ്ങൾസുന്ദരിയായ മകളെ ഓടിപ്പോയ കാമുകനിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഒരു വലിയ കുഴി കുഴിയ്ക്കുകയും, പിന്നീട് മഴപെയ്ത് ഈ കുഴിയിൽ വെള്ളം നിറഞ്ഞ് തടാകം ഉണ്ടായന്നുമാണ് തമ്പുവാൻ നാടോടിക്കഥകളിൽ പ്രചരിക്കുന്നത്[4]. വിളവെടുപ്പ്, നടീൽ, കുടുംബരോഗങ്ങൾ എന്നിവയിൽ ആചാരപരമായ വഴിപാടുകൾ നടത്തുന്ന തമ്പുവാൻ ജനതയ്ക്ക് തടാകത്തിനോടും അവിടുത്തെ വനമേഖലയോടും ആത്മീയ ബന്ധമുണ്ട്[5]. കാലാവസ്ഥ![]() ബാൻലൂങ്ങിന്റെ മഴക്കാലം മെയ് മുതൽ ഒക്ടോബർ വരെയാണ്, ഡിസംബർ മുതൽ ഫെബ്രുവരി വരെ വരണ്ട കാലമാണ്. ഏറ്റവും ചൂടേറിയ മാസം ഏപ്രിലും, ഏറ്റവും തണുപ്പുള്ള മാസം ജനുവരിയുമാണ്. ജൂലൈ ഏറ്റവും ഈർപ്പമുള്ള മാസവും ജനുവരി ഏറ്റവും വരണ്ടതുമാണ്.[6] വിനോദ സഞ്ചാരംപ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് യെക്ക് ലാവോം, ബാൻലൂംഗ് പട്ടണത്തിൽ നിന്ന് കാറിലൊ ഓട്ടോറിക്ഷയിലൊ 10 മിനിറ്റുകൊണ്ട് ഇവിടെ എത്തിച്ചേരാവുന്നതാണ്. നല്ല തെളിഞ്ഞ പച്ച നിറമുള്ള വെള്ളമാണ് താടകത്തിലുള്ളത്, കൂടാതെ തടാകത്തെ ചുറ്റും വനവുമുണ്ട്. തടാകത്തിൽ നീന്തുവാനുള്ള ലൈഫ് ജാക്കറ്റ് ഇവിടെ നൽകുന്നുണ്ട്. ഈ തടാകത്തിന് ചുറ്റിലുമുള്ള മൂന്ന് കിലോമീറ്റർ പാതയിൽ തമ്പുവാൻ സംസ്കാരത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഒരു ചെറിയ മ്യൂസിയം സ്ഥിതിചെയ്യുന്നു. മ്യൂസിയം കൂടാതെ തടാകത്തിന്റെ പ്രവേശനകവാടത്തിന് സമീപം, തദ്ദേശീയരായ മലയോര ഗോത്രവർഗ്ഗക്കാർ നിർമ്മിക്കുന്ന സുവനീറുകളും മറ്റും വിൽക്കുന്ന കരകൗശല ശാലയും പ്രവർത്തിക്കുന്നു. ഫോട്ടോ ഷൂട്ടിനായി ഗോത്രവർഗ്ഗക്കാരുടെ വസ്ത്രങ്ങൾ ഇവിടനിന്ന് വാടകയ്ക്കെടുക്കാനും കഴിയും[7]. കംബോഡിയൻ പൗരന്മാർക്ക് 0.25 ഡോളറും അന്താരാഷ്ട്ര സന്ദർശനങ്ങൾക്ക് 2 ഡോളറുമാണ് പ്രവേശന ഫീസ്. ഭക്ഷണം പുറത്തു നിന്ന് കൊണ്ടുവരുകയോ, അല്ലെങ്കിൽ ഉള്ളിലുള്ള സ്റ്റാളുകളിൽ നിന്ന് വാങ്ങിയോ ഭക്ഷിക്കാവുന്നതാണ്[8]. സംരക്ഷിത പ്രദേശംചപ്പുചവറുകൾ, കൃഷി എന്നിവയിൽ നിന്നുള്ള പാരിസ്ഥിതിക ആഘാതം 1995ന് മുമ്പ് വളരെ വർദ്ധിച്ചുകൊണ്ടിരുന്ന അവസ്ഥയിലായിരുന്നു. ആ വർഷം, പ്രൊവിൻഷ്യൽ അതോറിറ്റിയും ഇന്റർനാഷണൽ ഡവലപ്മെന്റ് റിസർച്ച് സെന്ററും (യുകെ) തടാകത്തിന് ചുറ്റുമുള്ള തമ്പുവാൻ സമൂഹവുമായി പരിസ്ഥിതി സംരക്ഷണവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ആരംഭിച്ചു, 1997 മുതൽ തമ്പുവാൻ സമൂഹം തന്നെ ഈ പദ്ധതി ഏറ്റെടുത്തു മുന്നോട്ടു പോകുന്നു[5]. തടാകവും പരിസര പ്രദേശങ്ങളും കൈകാര്യം ചെയ്യുന്നതിനായി പ്രാദേശിക തമ്പുവെൻ സമൂഹത്തിന് 25 വർഷത്തെ കരാറിന് രതനകിരി ഗവർണർ അംഗീകാരം നൽകുകയുണ്ടായി. 2001-ൽ അവതരിപ്പിച്ച ഭൂനിയമങ്ങളിൽ തദ്ദേശീയ ഭൂ അവകാശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ അഞ്ച് തമ്പുവാൻ ഗ്രാമങ്ങളിൽ നിന്ന് ഒരു പുരുഷനും ഒരു സ്ത്രീയും ചേർന്ന് പത്ത് പേരുള്ള ഒരു കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം കമ്മിറ്റി രൂപീകരിച്ചു, ഈ കമ്മിറ്റിയാണ് പ്രവേശനത്തിലൂടെ ലഭിക്കുന്ന വരുമാനമുപയോഗിച്ചുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ഫീസിൽ നിന്നും ലഭിയ്ക്കുന്ന വരുമാനം തമ്പുവാൻ ജനതയുടെ ക്ഷേമപ്രവർത്തനത്തിനും തടാകത്തിന്റെയും ചുറ്റുമുള്ള വനത്തിന്റെയും സംരക്ഷണത്തിനായി നീക്കിവച്ചിരിയ്ക്കുന്നു. ![]() അവലംബം
|
Portal di Ensiklopedia Dunia