യേറ്റ്സ് കൗണ്ടി, ന്യൂയോർക്ക്
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ ഒരു കൗണ്ടിയാണ് യേറ്റ്സ് കൗണ്ടി. 2010 ലെ കനേഷുമാരി പ്രകാരം ആകെ ജനസംഖ്യ 25,348[1] ആയിരുന്ന ഈ കൗണ്ടി, ന്യൂയോർക്കിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള മൂന്നാമത്തെ ഈ കൗണ്ടിയിലെ മാറിയിരുന്നു. കൗണ്ടി ആസ്ഥാനം പെൻ യാൻ നഗരമാണ്.[2] ന്യൂയോർക്ക് ഗവർണറായിരിക്കെ പുതിയ കൗണ്ടി സ്ഥാപിക്കുന്ന നിയമത്തിൽ ഒപ്പുവച്ച ജോസഫ് സി. യേറ്റ്സിന്റെ ബഹുമാനാർത്ഥമാണ് കൗണ്ടിക്ക് ഈ പേര് നൽകപ്പെട്ടത്. റോച്ചെസ്റ്റർ, NY മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ യേറ്റ്സ് കൗണ്ടിയും ഉൾപ്പെട്ടിരിക്കുന്നു. ചരിത്രം1683 ൽ ന്യൂയോർക്ക് സംസ്ഥാനത്ത് കൗണ്ടികൾ സ്ഥാപിതമായ കാലത്ത്, ഇന്നത്തെ യേറ്റ്സ് കൗണ്ടി അൽബാനി കൗണ്ടിയുടെ ഭാഗമായിരുന്നു. ഇത് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗവും അതുപോലെതന്നെ ഇന്നത്തെ മുഴുവൻ വെർമോണ്ട് സംസ്ഥാനം ഉൾപ്പെടെ ഒരു വലിയ കൗണ്ടിയിരുന്ന ഇത് തത്വത്തിൽ, പടിഞ്ഞാറോട്ട് പസഫിക് സമുദ്രം വരെ വ്യാപിച്ചിരുന്നു. ഇപ്പോൾ വെർമോണ്ടിലെ പ്രദേശത്തുള്ള രണ്ടു കൗണ്ടികളായ 1766 ജൂലൈ 3 ന് രൂപീകരിക്കപ്പെട്ട കംബർലാൻഡ് കൗണ്ടി, 1770 മാർച്ച് 16 ന് രൂപീകരിക്കപ്പെട്ട ഗ്ലൌസെസ്റ്റർ കൗണ്ടി എന്നിവയുടെ സൃഷ്ടിയോടെ ഇതിന്റെ വലിപ്പം കുറയ്ക്കപ്പെട്ടു. 1772 മാർച്ച് 12 ന്, ആൽബാനി കൗണ്ടിയിൽ അവശേഷിച്ച പ്രദേശങ്ങളെ മൂന്ന് ഭാഗങ്ങളായി വിഭജിക്കുകയും ഒരെണ്ണം ആൽബാനി കൗണ്ടിയായി അവശേഷിച്ചപ്പോൾ മറ്റ് ഭാഗങ്ങളിലൊന്നിനെ പടിഞ്ഞാറൻ ഭാഗം അടങ്ങിയിരിക്കുന്ന ട്രയോൺ കൗണ്ടിയായി സൃഷ്ടിക്കപ്പെട്ടു (പടിഞ്ഞാറൻ അതിർത്തികളൊന്നും വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ, സൈദ്ധാന്തികമായി പടിഞ്ഞാറ് പസഫിക് വരെ വ്യാപിച്ചുകിടക്കുന്നു). ട്രിയോൺ കൗണ്ടിയുടെ കിഴക്കൻ അതിർത്തി ഇന്നത്തെ നഗരമായ ഷെനെക്ടഡിയിൽ നിന്ന് ഏകദേശം അഞ്ച് മൈൽ പടിഞ്ഞാറായും കൂടാതെ അഡിറോണ്ടാക്ക് പർവതനിരകളുടെ പടിഞ്ഞാറൻ ഭാഗവും ഡെലവെയർ നദിയുടെ പടിഞ്ഞാറൻ കൈവഴിയുടെ പടിഞ്ഞാറുള്ള പ്രദേവും ഉൾപ്പെട്ടിരുന്നു. ട്രയോൺ കൗണ്ടിയായി രൂപീകരിക്കപ്പെട്ട ഈ പ്രദേശം ഇപ്പോൾ ന്യൂയോർക്ക് സംസ്ഥാനത്തെ 37 കൗണ്ടികളിൽ ഉൾപ്പെടുന്നു. ന്യൂയോർക്കിലെ കൊളോണിയൽ ഗവർണറായിരുന്ന വില്യം ട്രിയോണിന്റെ പേരിലാണ് കൗണ്ടി അറിയപ്പെടുന്നത്. 1776 ന് മുമ്പുള്ള വർഷങ്ങളിൽ, ട്രയോൺ കൗണ്ടിയിലെ രാജപക്ഷക്കാരിലെ ഭൂരിഭാഗവും കാനഡയിലേക്ക് പലായനം ചെയ്തു. 1784-ൽ, അമേരിക്കൻ വിപ്ലവ യുദ്ധം അവസാനിച്ച സമാധാന ഉടമ്പടിയെത്തുടർന്ന്, കാനഡയിലെ നിരവധി സ്ഥലങ്ങൾ പിടിച്ചെടുക്കുകയും ക്യൂബെക്ക് നഗരം പിടിച്ചെടുക്കാൻ ശ്രമിച്ച് മരണപ്പെടുകയും ചെയ്ത ജനറൽ റിച്ചാർഡ് മോണ്ട്ഗോമറിയെ ബഹുമാനിക്കുന്നതിനായി വെറുക്കപ്പെട്ട ബ്രിട്ടീഷ് ഗവർണറുടെ പേരിനെ വഹിക്കുന്ന ട്രയോൺ കൗണ്ടിയുടെ പേര് മാറ്റി. 1789 ജനുവരി 27 ന് മോണ്ട്ഗോമറി കൗണ്ടിയിലെ 10,480 ചതുരശ്ര മൈൽ (27,140 ചതുരശ്ര കിലോമീറ്റർ) പ്രദേശം വിഭജിച്ച് ഇപ്പോഴത്തെ അല്ലെഗാനി, കറ്ററൌഗസ്, ചൌറ്റൌഗ്വ, ഇറി, ജെനസി, ലിവിംഗ്സ്റ്റൺ, മൺറോ, നയാഗ്ര, ഓർലിയൻസ്, സ്റ്റ്യൂബൻ, വ്യോമിംഗ്, യേറ്റ്സ് കൗണ്ടികളുടെ പ്രദേശങ്ങളും ഷൂയ്‌ലർ, വെയ്ൻ കൗണ്ടികളുടെ ഒരു ഭാഗങ്ങളും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ഒണ്ടാറിയോ കൗണ്ടി സൃഷ്ടിക്കപ്പെട്ടു. 1796 മാർച്ച് 18 ന് ഒണ്ടാറിയോ കൗണ്ടിയിലുൾപ്പെട്ടിരുന്ന 1,800 ചതുരശ്ര മൈൽ (4,700 ചതുരശ്ര കിലോമീറ്റർ) പ്രദേശം വിഭജിച്ച് സ്റ്റ്യൂബെൻ കൗണ്ടി രൂപീകരിച്ചു. പിന്നീട് 1801 ഏപ്രിൽ 3 ന്, ഒണ്ടാറിയോ കൗണ്ടി കെയുഗ കൗണ്ടിയുമായി ഭൂമി കൈമാറ്റം ചെയ്തതോടെ അതിന്റെ 190 ചതുരശ്ര മൈൽ (490 ചതുരശ്ര കിലോമീറ്റർ) പ്രദേശം നഷ്ടപ്പെട്ടു. 1802 മാർച്ച് 30 ന്, ഇപ്പോഴത്തെ അല്ലെഗാനി, കറ്ററൌഗസ്, ചൌറ്റൌഗ്വ, ഈറി, നയാഗ്ര, ഓർലിയൻസ്, വ്യോമിംഗ് കൗണ്ടികളുടെ പ്രദേശങ്ങളും, ലിവിംഗ്സ്റ്റൺ, മൺറോ കൗണ്ടികളുടെ ഭാഗങ്ങളും ഉൾപ്പെട്ട ജെനെസി കൗണ്ടി വിഭജനത്തിലൂടെ 6,540 ചതുരശ്ര മൈൽ (16,940 ചതുരശ്ര കിലോമീറ്റർ) ഭൂമി ഒണ്ടാറിയോ കൗണ്ടിയ്ക്ക് നഷ്ടപ്പെട്ടു. 1821-ൽ, ജെനസി, ഒണ്ടാറിയോ കൗണ്ടികളുടെ ഭാഗങ്ങൾ സംയോജിപ്പിച്ച് പുതുതായി ലിവിംഗ്സ്റ്റൺ, മൺറോ കൗണ്ടികൾ സൃഷ്ടിച്ചുകൊണ്ട് ഒന്റാറിയോ കൗണ്ടിയുടെ വലുപ്പം വീണ്ടും കുറച്ചു. 1823 ഫെബ്രുവരി 5 ന്, വൈൻ വാലി, മിഡിൽസെക്സ്, പെൻ യാൻ, ന്യൂയോർക്കിലെ ഡ്രെസ്ഡൻ എന്നിവ ഉൾപ്പെടുന്ന ഒണ്ടാറിയോ കൗണ്ടിയിലെ 310 ചതുരശ്ര മൈൽ (800 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തിൽനിന്ന് യേറ്റ്സ് കൗണ്ടി രൂപീകരിക്കപ്പെട്ടു.[3] 1826 ജനുവരി 1-ന്, സ്റ്റ്യൂബെൻ കൗണ്ടിയിലെ സ്റ്റാർക്കി, ഡൻഡി, ന്യൂയോർക്കിലെ ലേക്മോണ്ട് എന്നിവ ഉൾപ്പെട്ട 60 ചതുരശ്ര മൈൽ (160 ചതുരശ്ര കിലോമീറ്റർ) പ്രദേശം വിഭജിച്ച് യേറ്റ്സ് കൗണ്ടിയോട് ചേർത്തു.[4] 1828 ഏപ്രിൽ 15-ന് യേറ്റ്സിൽ നിന്ന് കൂടുതലും വനനിരകളായിരുന്ന 10 ചതുരശ്ര മൈൽ (26 ചതുരശ്ര കിലോമീറ്റർ) വിഭജിക്കപ്പെടുകയും സെനേക്ക, ടോംപ്കിൻസ് കൗണ്ടികളിലേക്ക് കൈമാറ്റം നടത്തുകയും ചെയ്തു.[5] 1860 മാർച്ച് 17 ന് യേറ്റ്സിൽ നിന്ന് ഭൂമി നേടാൻ ഒണ്ടാറിയോ കൗണ്ടിയ്ക്ക് അധികാരമുണ്ടായിരുന്നുവെങ്കിലും അത് ഒരിക്കലും പ്രാബല്യത്തിൽ വന്നില്ല.[6] 1946 ഏപ്രിൽ 18 ന്, ഷൂയ്ലർ, സെനെക കൗണ്ടികളിൽ നിന്ന് 10 ചതുരശ്ര മൈൽ (26 ചതുരശ്ര കിലോമീറ്റർ) പ്രദേശം യേറ്റ്സ് കൗണ്ടി നേടുകയും ഇത് യേറ്റ്സ് കൗണ്ടിയുടെ നിലവിലെ അതിർത്തികളായി വർത്തിക്കുകയും ചെയ്യുന്നു.[7] ഭൂമിശാസ്ത്രംഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ആകെ 376 ചതുരശ്ര മൈൽ (970 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഈ കൗണ്ടിയുടെ 338 ചതുരശ്ര മൈൽ (880 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 38 ചതുരശ്ര മൈൽ (98 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം അതായത് 10 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[8] ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇറ്റാക്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തും റോച്ചെസ്റ്ററിന്റെ തെക്കുകിഴക്കു ഭാഗത്തുമായാണ് യേറ്റ്സ് കൗണ്ടിയുടെ സ്ഥാനം. ഇത് ഫിംഗർ തടാക മേഖലയിലാണ്. ജനസംഖ്യ2000 ലെ സെൻസസ് പ്രകാരം[9] 24,621 ആളുകളും 9,029 ഗൃഹങ്ങളും 6,284 കുടുംബങ്ങളും ഈ കൗണ്ടിയിൽ അധിവസിക്കുന്നു. ഇവിടുത്തെ ജനസാന്ദ്രത ഒരു ചതുരശ്ര മൈലിന് 73 പേർ (28 /ച.കി.) എന്ന നിലയിലാണ്. ചതുരശ്ര മൈലിന് 36 (14 / ച.കി.) എന്ന ശരാശരി സാന്ദ്രതയിൽ 12,064 ഭവന യൂണിറ്റുകൾ ഇവിടെ ഉണ്ടായിരുന്നു. 97.90% വെള്ളക്കാർ, 0.56% ആഫ്രിക്കൻ അമേരിക്കൻ വംശജർ, 0.15% തദ്ദേശീയ അമേരിന്ത്യൻ, 0.28% ഏഷ്യൻ വംശജർ, 0.02% പസഫിക് ദ്വീപുവാസികൾ, മറ്റ് വംശങ്ങളിൽ നിന്ന് 0.36%, രണ്ടോ അതിലധികമോ വംശങ്ങളിൽ നിന്ന് 0.74% എന്നിങ്ങനെയായിരുന്നു ഈ കൗണ്ടിയുടെ വംശീയ ഘടന. ഏതെങ്കിലും വംശത്തിലെ ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വംശജർ ജനസംഖ്യയുടെ 0.93% ആയിരുന്നു. 2000 ലെ സെൻസസ് അനുസരിച്ച് 21.3% പേർ ഇംഗ്ലീഷ്, 16.5% ജർമ്മൻ, 11.4% ഐറിഷ്, 10.7% അമേരിക്കൻ, 5.3% ഡാനിഷ്, 5.3% ഇറ്റാലിയൻ വംശ പാരമ്പര്യമുള്ളവരാണ്. അവലംബം
|
Portal di Ensiklopedia Dunia