യേശുവിന്റെ ഗിരിപ്രഭാഷണംബൈബിൾ പുതിയ നിയമത്തിൽ യേശുക്രിസ്തുവിന്റെ സുദീർഘമായ പ്രഭാഷണങ്ങളും ഉപദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. മത്തായി എഴുതിയ സുവിശേഷം 5 മുതൽ 7 വരെയുള്ള അദ്ധ്യായങ്ങളിലുള്ള തന്റെ ധർമോപദേശമാണ് ഗിരിപ്രഭാഷണം അഥവാ മലയിലെ പ്രസംഗം എന്ന പേരിൽ അറിയപ്പെടുന്നത്. ഗലീലയിലെ മലമുകളിൽ വെച്ച് നിർവ്വഹിക്കപ്പെട്ടതായി കരുതുന്ന പ്രഭാഷണം ആയതിനാലാണ് ഗിരിപ്രഭാഷണം എന്ന പേരിൽ ഇത് അറിയപ്പെടുന്നത്. ഇതിനെ സൂചിപ്പിക്കാൻ ഈ പേര് ആദ്യം ഉപയോഗിച്ചത് വിഖ്യാത ക്രിസ്തീയചിന്തകൻ ഹിപ്പോയിലെ അഗസ്റ്റിൻ ആണ്.[1] യേശുക്രിസ്തുവിന്റെ ശിഷ്യൻമാരും വലിയൊരു ജനതയും ഈ പ്രസംഗത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ദൈവരാജ്യ പ്രവേശനത്തിനുവേണ്ടിയുള്ള ആഹ്വാനമാണ് ഗിരിപ്രഭാഷണത്തിന്റെ കാതൽ. ഈ പ്രസംഗത്തിലെ ചില വാചകങ്ങൾ യേശുക്രിസ്തുവിന്റെ വചനങ്ങൾ എന്ന പേരിൽ പ്രചുരപ്രാചാരം നേടിയതാണ്. ആമുഖംഗിരിപ്രഭാഷണത്തിന്റെ സുവർണ്ണ ഭാഗമായി കരുതപ്പെടുന്നത് അതിന്റെ ആമുഖ സന്ദേശമാണ്; തന്റെ ശിക്ഷ്യൻമാർക്ക് ഉണ്ടായിരിക്കേണ്ട ധാർമ്മികവും ആത്മീകവുമായ അടിസ്ഥാന സ്വഭാവഗുണങ്ങളുടെ ഒരു പട്ടികയായി ഇതിനെ കണക്കാക്കുന്നു.[2] "അവൻ (യേശു) പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പ് കാരമില്ലാതെ പോയാൽ അതിന് എന്തുകൊണ്ട് രസം വരുത്താം. പുറത്തുകളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാനല്ലാതെ പിന്നെ കൊള്ളുന്നതല്ല. നിങ്ങൾ ലോകതിന്റെ വെളിച്ചമാകുന്നു. മലമേലിരിക്കുന്ന് പട്ടണം മറഞ്ഞിരിക്കാൻ പാടില്ല. വിളക്കു കത്തിച്ച് പറയിന്മേലല്ല തണ്ടിൻ മേലത്രേ വെക്കുന്നതു. അപ്പോളത് വീട്ടിലുള്ള് എല്ലാവർക്കും പ്രകാശിക്കുന്നു നിരൂപണംക്രിസ്തുസന്ദേശത്തിന്റെ കാതൽ എന്നു മലയിലെ പ്രസംഗം വിശേഷിപ്പിക്കപ്പെടാറുണ്ട്. മാഹാത്മഗാന്ധിയെപ്പോലുള്ള അക്രൈസ്തവരേയും ഈ പ്രസംഗം ഗാഢമായി സ്പർശിച്ചിട്ടുണ്ട്. ക്രിസ്തുസന്ദേശത്തിന്റെ സംശുദ്ധരൂപം മലയിലെ പ്രസംഗത്തിലാണുള്ളതെന്നും ക്രിസ്തുമതത്തിന്റെ പേരിൽ പ്രചരിക്കുന്ന പലകാര്യങ്ങളും ആ സന്ദേശത്തിന്റെ നിഷേധമാണെന്നും ഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്.[4] പുറത്തേക്കുള്ള കണ്ണികൾസത്യവേദപുസ്തകം: മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 5, അദ്ധ്യായം 6, അദ്ധ്യായം 7 സന്തുഷ്ടി കണ്ടെത്തുക: യേശുവിൻറെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട്! അവലംബം
|
Portal di Ensiklopedia Dunia