യോസ്ഗാത് പൈൻ ഗ്രൂവ് ദേശീയോദ്യാനം
യോസ്ഗാത് പൈൻ ഗ്രൂവ് ദേശീയോദ്യാനം (തുർക്കിഷ്: Yozgat Çamlığı Millî Parkı) ടർക്കിയിലെ പൈൻ മരങ്ങൾ നിറഞ്ഞ ഒരു ദേശീയോദ്യാനമാണ്. ടർക്കിയിലെ മദ്ധ്യ അനറ്റോലിയ പ്രദേശത്തെ യോസ്ഗാത് പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്. 1958 ഫെബ്രുവരി 5നാണ് രാജ്യത്തെ ആദ്യ ദേശീയപാർക്കായ ഇത് സ്ഥാപിച്ചത്.[1] 264 ha (1.02 sq mi) വിസ്തീർണ്ണമുള്ള ഈ പാർക്ക് വിശാലമായ സ്റ്റെപ്പിയോടു (പുല്പ്രദേശം) ചുറ്റപ്പെട്ട വനത്തിന്റെ ഒരു ദ്വീപുസമാനമായ പർവ്വതപ്രദേശത്തു സമുദ്രനിരപ്പിൽനിന്നും 1,360 m (4,460 ft)ഉയരത്തിൽ സ്ഥിതിചെയ്യുന്നു. യോസ്ഗാത് പൈൻ ഗ്രൂവ് ദേശീയോദ്യാനം, ടർക്കിയിലെ വന്യജീവി ജലവകുപ്പിന്റെ കീഴിലുള്ള ഡയറക്റ്റർ ജെനറൽ ഓഫ് ഫോറസ്ട്രിയുടെ നിയന്ത്രണത്തിൽ കിടക്കുന്നു. കോക്കസസ്സ് പർവ്വതനിരയുടെ ഉയർന്ന പ്രദേശങ്ങളിൽ മാത്രം വളരുന്ന പ്രത്യേക സ്പീഷീസ് പൈൻ മരങ്ങളാണ് ഈ പാർക്കിൽ കാണപ്പെടുന്നത്. ഇവിടെ 350 മുതൽ 500 വർഷം പ്രായമുള്ള പൈൻ മരങ്ങൾവരെ സംരക്ഷിച്ചുവരുന്നു. ചില മരങ്ങളിൽ അവയുടെ പ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്.[1][2] യോസ്ഗാത് പട്ടണത്തിന്റെ തെക്കുഭാഗത്ത് 5 കിലോമീറ്റർ ദൂരെയാണിതു കാണപ്പെടുന്നത്. പട്ടണത്തിലെ ജനങ്ങളുടെ വിനോദസ്ഥലമാണിത്. ഈ പാർക്കിൽ അവിടെ വരുന്നവർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. [2] References
|
Portal di Ensiklopedia Dunia