രംഗനതിട്ടു പക്ഷിസങ്കേതം
ഇന്ത്യയിലെ കർണ്ണാടകസംസ്ഥാത്തിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ് രംഗനതിട്ടു പക്ഷിസങ്കേതം[1]. ഇത് കർണ്ണാടകയിലെ പക്ഷികാശി എന്നറിയപ്പെടുന്നു. കർണ്ണാടകയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണിത്[2]. 40 ഏക്കറാണ് ഇതിന്റെ വിസ്തതി. കാവേരിനദിയുടെ തീരത്തുള്ള ആറ് ചെറുദ്വീപുകൾ ചേർന്നതാണ് ഈ പക്ഷിസങ്കേതം[3]. ചരിത്രനഗരമായ ശ്രീരംഗപട്ടണത്തിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് രംഗനതിട്ടു. മൈസൂരിൽനിന്നും 16 കിലോമീറ്റർ അകലെയാണിത്. 2016-17 കാലഘട്ടത്തിൽ ഏതാണ്ട് മൂന്നുലക്ഷം സഞ്ചാരികൾ ഇവിടം സന്ദർശിച്ചു എന്നതുതന്നെ ഇത് ഇന്ത്യയിലെതന്നെ ഒരു പ്രധാന പക്ഷിസങ്കേതമാണെന്ന് കാണിക്കുന്നു[4]. ചരിത്രംകാവേരിനദിക്കുകുറുകെ ഈ ചെറുദ്വീപുകൾ ഉണ്ടായത് 1648 ൽ മൈസൂർ രാജാവായ കാന്തീരവ നരംസിംഹരാജ വഡിയാർ കാവേരിക്കുകുറുകെ ഒരു ജട്ടിനിർമ്മിക്കുന്നതിന്റെ ഭാഗമായാണ്. ഈ ദ്വീപുകൾ പക്ഷികളുടെ പ്രധാന മുട്ടയിടൽ കേന്ദ്രങ്ങളാണെന്ന് പ്രശസ്ത പക്ഷിനിരീക്ഷകൻ സാലിം അലി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം മൈസൂർ രാജാക്കന്മാരോട് ഈ ദ്വീപുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിൻ പ്രകാരം 1940 ൽ ഇത് ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചു[5]. കർണ്ണാടക വനം വകുപ്പ് ഈ പക്ഷിസങ്കേതം പരിപാലിക്കുകയും അത് വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായി ചുറ്റുപാടുമുള്ള മറ്റ് സ്വകാര്യ ദ്വീപുകളും വാങ്ങി ഈ പക്ഷിസങ്കേതത്തിലേക്ക് ചേർക്കപ്പെട്ടു.[6] എത്തിച്ചേരാൻഏറ്റവും അടുത്തുള്ള പട്ടണം ശ്രീരംഗപട്ടണമാണ്. ഇത് മൂന്ന് കിലോമീറ്റർ അകലെയാണ്. മൈസൂർ 19 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. അടുത്തുള്ള തീവണ്ടിനിലയം ശ്രീരംഗപട്ടണം തന്നെയാണ്. അടുത്തുള്ള വിമാനത്താവളം മൈസൂർ വിമാനത്താവളമാണ്. അടുത്തുകൂടി കടന്നുപോകുന്ന ഹൈവേ ബംഗളുരു-മൈസൂർ ഹൈവേയാണ്. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia