രജീന്ദർ കൗർ ഭട്ടൽ
ഒരു കോൺഗ്രസ്സ് നേതാവും പഞ്ചാബിലെ മുഖ്യമന്ത്രിയും ആയിരുന്നു രജീന്ദർ കൗർ ഭട്ടൽ (Rajinder Kaur Bhattal). മറ്റൊരു വനിതയും ഇതുവരെ പഞ്ചാബിലെ മുഖ്യമന്ത്രിപദത്തിലെത്തിയിട്ടില്ല. കൂടാതെ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തെ എട്ടാമത്തെ മുഖ്യമന്ത്രിയും ആണ് ഭട്ടൽ.പഞ്ചാബിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയും മുഖ്യമന്ത്രി സ്ഥാനത്തിന് ശേഷമുള്ള ആദ്യത്തെ ഉപമുഖ്യമന്ത്രിയുമാണ് അവർ. ആദ്യകാല ജീവിതം1945 സെപ്തംബർ 30ന് ഹിറാ സിങ് ഭട്ടാൽ -ഹർനം കൗർ എന്നിവരുടെ മകളായി ലാഹോറിലെ പഞ്ചാബിൽ ജനിച്ചു. ലാൽ സിങ് സിദ്ധുവാണ് ഭർത്താവ്. രണ്ടു മക്കളുണ്ട്.[1] രാഷ്ട്രീയ ജീവിതം1994ൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി..[2] പഞ്ചാബിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായിരുന്ന ഹർചരൺ സിംഗ് ബ്രാർ രാജിവെച്ചതോടെ 1996 ഏപ്രിലിൽ പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1997 ഫെബ്രുവരിയിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു.[3] അവലംബം
|
Portal di Ensiklopedia Dunia