രഞ്ജിത് റോയ് ചൗധരി
ഇന്ത്യൻ ക്ലിനിക്കൽ ഫാർമക്കോളജിസ്റ്റ്, മെഡിക്കൽ അക്കാദമിക്, ഹെൽത്ത് പ്ലാനർ എനീ നിലകളിൽ പ്രശസ്തനായിരുന്നു രഞ്ജിത് റോയ് ചൗധരി FRCPE (4 നവംബർ 1930 - 27 ഒക്ടോബർ 2015) [1] [2] ഇന്ത്യയിലെ നാഷണൽ കമ്മിറ്റീ ഫോർ ഫോർമുലേറ്റിങ് മെഡിക്കൽ അകാദമിൿ ആന്റ് ഹെൽത് പ്ലാനർ എന്ന കമ്മിറ്റിയുടെ തലവൻ ആയിരുന്നു അദ്ദേഹം. [3] ദില്ലി മെഡിക്കൽ കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റും ഔഷധങ്ങളുടെ യുക്തിസഹമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായള്ള ദില്ലി സൊസൈറ്റി പ്രസിഡന്റുമായിരുന്നു. ശാന്തി സ്വരൂപ് ഭട്നഗർ അവാർഡും ഡോ. ബിസി റോയ് അവാർഡും ലഭിച്ച ചൗധരിക്ക് 1998 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡായ പദ്മശ്രീ ലഭിച്ചു. [4] ജീവചരിത്രം1930 ൽ ബീഹാറിലെ പട്നയിൽ ഇന്ദുവിന്റെയും പിസി റോയ് ചൗധരിയുടെയും മക്നായാണ് രഞ്ജിത് റോയ് ജനിച്ചത്. [5] വൈദ്യശാസ്ത്രത്തിൽ ബിരുദപഠനം നടത്തിയത് പട്‌നയിലെ പ്രിൻസ് ഓഫ് വെയിൽസ് മെഡിക്കൽ കോളേജിലായിരുന്നു (ഇന്നത്തെ പട്ന മെഡിക്കൽ കോളേജ്, ആശുപത്രി ). [6] പിന്നീട് അദ്ദേഹം ഓക്സ്ഫോർഡ് ലിങ്കൺ കോളേജിൽ നിന്നും DPhil ഡോക്ടറൽ ബിരുദം കരസ്ഥമാക്കി.[7]പിന്നീട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡൽഹിയിൽ ചേർന്ന അദ്ദേഹം 1958 - 1960 കാലത്ത് അവിടെ അസിസ്റ്റന്റ് പ്രൊഫസർ ആയി സേവനമനുഷ്ടിക്കുകയും തുടർന്ന് മുംബൈയിലെ Ciba-Geigy ഗവേഷണകേന്ദ്രത്തിൽ ഫാർമക്കോളജി പ്രൊഫസറായി ജോലി നോക്കുകയും ചെയ്തു. 1964 ൽ ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംആർ) ഫാർമക്കോളജി വിഭാഗം മേധാവിയായി നിയമിതനായി. [3] 1980 ൽ സ്ഥാപനത്തിന്റെ ഡീനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1980 ൽ ഡയറക്ടറായി ചുമതലയേറ്റു. അക്കാലത്ത് അദ്ദേഹം ഇന്ത്യയിൽ ആദ്യമായി ക്ലിനിക്കൽ ഫാർമക്കോളജിയിൽ ഡിഎം കോഴ്‌സ് ആരംഭിച്ചു. [1] ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടോക്സിക്കോളജി റിവ്യൂ പാനൽ രൂപീകരിച്ചപ്പോൾ അദ്ദേഹത്തെ അതിന്റെ സ്ഥാപക ചെയർമാനായി നിയമിച്ചു. [8] ജനീവയിൽ ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യുഎച്ച്ഒ) ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത പോസ്റ്റിംഗ്. ലോകാരോഗ്യ സംഘടനയുമായുള്ള അദ്ദേഹത്തിന്റെ സേവനം 1991 വരെ നീണ്ടുനിന്നു. അലക്സാണ്ട്രിയ, യാങ്കോൺ എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുകളിലും ബാങ്കോക്കിലെ Chulalongkorn സർവകലാശാലയിലും ജോലി ചെയ്തു.[6] 1991 ൽ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം വിവിധ മെഡിക്കൽ ഓർഗനൈസേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ദില്ലി മെഡിക്കൽ കൗൺസിലിന്റെ സഹസ്ഥാപകരിലൊരാളായ അദ്ദേഹം അതിന്റെ സ്ഥാപക പ്രസിഡന്റായും പിജിഐഎമ്മിനെ സെലക്ഷൻ കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉപദേഷ്ടാവായി തുടരുകയും ചെയ്തു. [7] ന്യൂ ഡെൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിൽ എമെറിറ്റസ് സയന്റിസ്റ്റായി അദ്ദേഹം 2005 വരെ പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ, ചൗധരി 2006 വരെ രണ്ട് തവണ ഇന്റർനാഷണൽ ക്ലിനിക്കൽ എപ്പിഡെമോളജിക്കൽ നെറ്റ്‌വർക്കിന്റെ (INCLEN) ബോർഡ് ഓഫ് ട്രസ്റ്റികളുടെ അദ്ധ്യക്ഷനായിരുന്നു. [6] 2005 ൽ ഇന്ത്യാ സർക്കാർ രൂപീകരിച്ച മാക്രോ ഇക്കണോമിക്സ് ആന്റ് ഹെൽത്ത് സബ് കമ്മീഷനിലും അദ്ദേഹം അംഗമായിരുന്നു. [9] 2008 ൽ ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷന്റെ നോൺ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായി മാറിയെങ്കിലും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശകനായി നിയമിതനായപ്പോൾ 2014 ൽ ഈ സ്ഥാനം ഉപേക്ഷിച്ചു. [10] സൂപ്പർ റിലീഗെയർ ലബോറട്ടറീസ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റൽസ് എജ്യുക്കേഷണൽ ആന്റ് റിസർച്ച് ഫൗണ്ടേഷന്റെ റിസർച്ച് ടാസ്ക് ഫോഴ്സ് അംഗവുമാണ്. [11] പിജിമെർ, പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, പ്രാദേശിക ആരോഗ്യ പാരമ്പര്യങ്ങളുടെ പുനരുജ്ജീവനത്തിനുള്ള ഫൗണ്ടേഷൻ, ഇന്ത്യാ ഇന്റർനാഷണൽ സെന്ററിന്റെ ഉപദേശക സമിതി തുടങ്ങി നിരവധി മെഡിക്കൽ, ആരോഗ്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭരണസമിതികളിൽ അദ്ദേഹം ഇരുന്നു. ചൗധരിയുടെ അധ്യക്ഷതയിൽ 2013 ഫെബ്രുവരിയിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലെ മരുന്നുകളും ക്ലിനിക്കൽ പരീക്ഷണങ്ങളും സംബന്ധിച്ച നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിക്കുന്നതിനുള്ള ദേശീയ സമിതി രൂപീകരിച്ചു [12], കമ്മിറ്റി ഒരു റിപ്പോർട്ട് സമർപ്പിച്ചു. പ്രൊഫസർ രഞ്ജിത് റോയ് ചൗധരി വിദഗ്ദ്ധ സമിതി പുതിയ മരുന്നുകളുടെ അംഗീകാരം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, മയക്കുമരുന്ന് നിരോധനം എന്നിവയ്ക്കായി നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിക്കുക തുടങ്ങി സമ്പ്രദായങ്ങളിൽ കാര്യമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നു. [13] അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളുടെ ഉപയോഗത്തെ ഗവേഷകർ അംഗീകരിച്ചു. [14] മന്ത്രാലയം നിർദേശങ്ങൾ അംഗീകരിച്ചു. [15] 275 ലേഖനങ്ങൾ കൂടാതെ [16] ദേശീയ അന്തർദേശീയ ജേണലുകളിൽ അദ്ദേഹം മെഡിക്കൽ വിദ്യാഭ്യാസസംബന്ധമായ 25 പാഠപുസ്തകങ്ങൾ എഴുതി [6] കൂടാതെ ഔഷധസസ്യങ്ങളുടെ രോഗം ഭേദമാക്കാനുള്ള കഴിവുകൾ എന്നു പേരിട്ടിരിക്കുന്ന ഒരു ആയുർവേദപുസ്തകവും അദ്ദേഹം രചിച്ചു. [17] ഫാർമകോവിജിലൻസിനെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്ന ചൗധരി തന്റെ 85-ാം ജന്മദിനത്തിന് എട്ട് ദിവസം മുമ്പ് 2015 ഒക്ടോബർ 27 ന് തമിഴ്‌നാട്ടിലെ ചെന്നൈ സന്ദർശനത്തിനിടെ അന്തരിച്ചു. [18] അവാർഡുകളും ബഹുമതികളും1955 ൽ റോഡ്സ് സ്കോളർഷിപ്പ് ലഭിച്ച ആദ്യ ഇന്ത്യൻ ഡോക്ടറാണ് ചൗധരി.[6][19] [20] റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് എഡിൻബറോയുടെ ഫെലോ ആയിരുന്നു അദ്ദേഹം. Chulalongkorn University യിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ബിരുദം അദ്ദേഹത്തിനു ലഭിച്ചു. ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഫാർമക്കോ ഇക്കണോമിക്സ് ആൻഡ് ഔട്ട്‌കംസ് റിസർച്ചിന്റെ (ISPOR) [21] ഇന്ത്യ ചാപ്റ്ററിന്റെ രക്ഷാധികാരിയും എമെറിറ്റസ് പ്രൊഫസറും നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ തിരഞ്ഞെടുക്കപ്പെട്ട ഫെലോയുമായിരുന്നു. [22] [23] സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ അവാർഡായ ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അദ്ദേഹത്തിനു നൽകി.[24]അതുകൂടാതെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അദ്ദേഹത്തിന് ഡോ. ബിസി റോയ് അവാർഡ് നൽകി ആദരിച്ചു. പദ്മശ്രീ സിവിലിയൻ അവാർഡിനുള്ള 1998 ലെ റിപ്പബ്ലിക് ദിന ബഹുമതി പട്ടികയിൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ഉൾപ്പെടുത്തി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) അദ്ദേഹത്തിന് 2013 ൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി. [25] വിശിഷ്ട് ബിഹാരി സമ്മാൻ, [11] യൂണിചെം അവാർഡ്, ചുളലോങ്‌കോൺ യൂണിവേഴ്‌സിറ്റി അവാർഡ്, [6], യുണിട്രസ്റ്റിന്റെ അമൃത് മോദി അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. [8] ഇതും കാണുക
അവലംബം
Bibliography
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia