രണ്ടാം ഭേദഗതി (അമേരിക്കൻ ഭരണഘടന)1791 ഡിസംബർ 15-ന് നിലവിൽ വന്ന അമേരിക്കൻ ഭരണഘടയിലെ രണ്ടാം ഭേദഗതി ബിൽ ഒഫ് റൈറ്റ്സ് എന്ന ആദ്യത്തെ പത്ത് ഭരണഘടനാ ഭേദഗതികളിലൊന്നാണ്. ഇവയെല്ലാം അമേരിക്കൻ പൗരന്മാരുടെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ വേണ്ടി വരുത്തിയ ഭേദഗതികളായത് കൊണ്ടാണ് ബിൽ ഒഫ് റൈറ്റ്സ് അഥവാ അവകാശ പത്രിക എന്ന് വിളിക്കുന്നത്. 1791 ലെ രണ്ടാം ഭേദഗതിയനുസരിച്ച് എല്ലാ അമേരിക്കൻ പൗരന്മാർക്കും തോക്കുകൾ കൈവശം വൈയ്ക്കാനും, കൊണ്ടുനടക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമായ അടിസ്ഥാന അവകാശമാണ്.[1] അമേരിക്കയുടെ നാലാമത്തെ പ്രസിഡന്റായ ജേംസ് മാഡിസൺ ആണ് ഈ ഭേദഗതികൾ കോൺഗ്രസ്സിലവതരിപ്പിച്ചത്.[2] അതിന്റെ ഇംഗ്ലീഷ് വാക്യമിപ്രകാരമാണ് "A well regulated militia being necessary to the security of a free state, the right of the people to keep and bear arms shall not be infringed" (മലയാളം തർജ്ജിമ : "ഒരു സുഭദ്രമായ ജനകീയ സേന ഒരു സ്വതന്ത്ര രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണ്, അതിനാൽ ആയുധങ്ങൾ കൈവശം വയ്ക്കാനും കൊണ്ട്നടക്കാനുമുള്ള ജനങ്ങളുടെ അവകാശം ലംഘിക്കാൻ പാടുള്ളതല്ല") [3] കൂടെക്കൂടെയുള്ള വെടിവെയ്പ്പ് സംഭവങ്ങൾ കാരണം ഇപ്പോൾ ഈ അവകാശത്തിൽ നിയന്ത്രണങ്ങൾ വരുത്താൻ ചില രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നുണ്ട്. ആയുധ നിയന്ത്രണ വിവാദംഅമേരിക്കയിൽ ഒട്ടേറെ വികാരങ്ങളിളക്കിവിടുന്ന വിഷയമാണ് ആയുധ നിയന്ത്രണം. തോക്ക് നിയന്ത്രണത്തിനെ എതിർക്കുന്നവർക്കും, പിന്തുണയ്ക്കുന്നവർക്കും ഇതിൽ ഒരു പോലെ ശക്തമായ നിലപാടുകളാണുള്ളത്. പലർക്കും സംയമനം വിടാതെ ചർച്ച ചെയ്യാൻ പറ്റാത്ത വിഷയമായത്കൊണ്ട് പല ഇന്റെർനെറ്റ് ഗ്രൂപ്പുകളിലും നിരോധിച്ച വിഷയമാണിത് [4]. തോക്കുകൾ പൂർണ്ണമായി നിയന്ത്രിക്കാനല്ല ഇപ്പോഴത്തെ ഭരണകൂടം ശ്രമിക്കുന്നത്. യന്ത്രത്തോക്കുകൾ, ഗ്രെനേഡ് ലോഞ്ചർ (grenade launcher) എന്നീ തരം തോക്കുകളുടെ സ്വകാര്യ ഉടമസ്ഥാവകാശം നിരോധിക്കാനാണ് ശ്രമം. കാരണം ഇതുപോലുള്ള മാരകമായ ആയുധങ്ങൾ മാനസികനില തെറ്റിയ ഒരാളുടെ കൈയിൽ കിട്ടുകയാണെങ്കിൽ ഭീകരമായ ജീവൻഹാനിയുണ്ടാക്കും. മറു പക്ഷത്ത് തോക്ക് നിയന്ത്രണം എതിർക്കുന്നവർ പൊതുവെ തീവ്ര വലതു പക്ഷ ചിന്താഗതിയുള്ളവരാണ്. അവർ പറയുന്നത് രണ്ടാം ഭേദഗതി റിപ്പബ്ലിക്കിന്റെ നിലനില്പിനെ സംരക്ഷിക്കാൻ വേണ്ടിയാണെന്നാണ്. ഏകാധിപത്യ സ്വഭാവമോ, കമ്യൂണിസ്റ്റ് സ്വഭാവമോ ഉള്ള ഒരു സർക്കാർ അധികാരത്തിൽ വരുകയാണെങ്കിൽ അന്ന് ജനങ്ങൾക്ക് സർക്കാരിനെതിരെ ആയുധമെടുക്കേണ്ടി വരും. സർക്കാരിന്റെ കൈയിൽ പട്ടാളമുണ്ട്, പട്ടാളത്തെ നേരിടണമെങ്കിൽ ജനങ്ങളുടെ കൈയിൽ അതിനു തക്ക ആയുധങ്ങളുണ്ടാവണം. ഇതാണിവരുടെ വാദഗതി. [5] അവലംബം
|
Portal di Ensiklopedia Dunia