രണ്ടായിരം രൂപ നോട്ട്
റിസർവ് ബാങ്ക് 2016- ൽ അവതരിപ്പിച്ച ഒരു ഇന്ത്യൻ കറൻസി നോട്ടാണ് രണ്ടായിരം രൂപ നോട്ട്. നിലവിൽ ഇന്ത്യൻ കറൻസികളിൽ ഏറ്റവും വിനിമയമൂല്യമുള്ള നോട്ടാണിത്.[1][2][3] മൈസൂരിലെ കറൻസി പ്രിന്റിംഗ് പ്രസ്സിലാണ് ഈ നോട്ടുകൾ അച്ചടിക്കുന്നത്.[4]. 2016 നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി രണ്ടായിരം രൂപ നോട്ടിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തി. രാജ്യത്തു നിലവിലുണ്ടായിരുന്ന ആയിരം രൂപ നോട്ടുകൾ റദ്ദാക്കുകയും പകരം രണ്ടായിരം രൂപ നോട്ടുകൾ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള തീരുമാനം രാജ്യത്തെ സമ്പദ്ഘടനയെത്തന്നെ സ്വാധീനിക്കുന്ന ഒന്നായിരുന്നു. നാൾവഴി
മഹാത്മാഗാന്ധി പുതിയ പരമ്പരയിലുള്ള നോട്ടുകൾരൂപകല്പനമഹാത്മാഗാന്ധി പുതിയ ശ്രേണിലുള്ള ₹2000 ബാങ്ക്നോട്ടിനു 166 × 66 mm വലിപ്പമുണ്ട്. മജന്ത നിറമുള്ള നോട്ടിന്റെ പിൻഭാഗത്ത് ഭാരതത്തിന്റെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമായ മംഗൾയാൻ യാത്രയുടെ ചിത്രവും, സ്വച്ഛ് ഭാരതിന്റെ ലോഗോയും ആണ് ഉളളത്. നാണ്യമുഖത്ത് കാഴ്ചയില്ലാത്തവർക് നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. ഇത് കൂടാതെ ഏഴ് കോണീയ ബ്ലീഡ് ലൈനുകൾ ഇടത് വശത്തും വലത് വശത്തും ഉയർത്തിയ പ്രിന്റ് ചെയ്തിരിക്കുന്നു. മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടിൽ ദേവനാഗരി ലിപിയിൽ ₹2000 മൂല്യം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. സെക്യൂരിറ്റി പ്രത്യേകതകൾ17 സെക്യൂരിറ്റി പ്രത്യേകതകൾ ആണ് ₹2000 ബാങ്ക് നോട്ടീന് ഉള്ളത്[6]: ഭാഷകൾമറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹2000 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia