ടാറ്റ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയർമാൻ ആയിരുന്നു രത്തൻ നാവൽ ടാറ്റ (ജനനം : 28 ഡിസംബർ 1937 , മരണം : ഒക്ടോബർ 9 , 2024 )പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമികൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ കൂടിയായിരുന്ന ഇദ്ദേഹം 2012 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞു.
ഇദ്ദേഹത്തിന്റെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ കാറുകളായ ഇൻഡിക്കയുംനാനോയും ടാറ്റാ മോടോഴ്സ് പുറത്തിറക്കിയത്. നാനോക്കാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയുമുണ്ട്. വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.
1991 ജെ. ആർ. ഡി ടാറ്റയിൽ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നു.
2012 ഡിസംബർ - ചെയർമാൻ സ്ഥാനത്തുനിന്ന് പിരിയുന്നു..[2]
ജെ.ആർ.ഡി.ടാറ്റയേപ്പോലെ രതൻ ടാറ്റയും കഴിവുറ്റ ഒരു പൈലറ്റ് ആണ്. സ്വന്തം ഫാൾകൻ ബിസിനസ് ജെറ്റ് അദ്ദേഹം പറത്താറുണ്ട്. എയറോ ഇന്ത്യ 2007-ൽ അദ്ദേഹം പ്രദർശനത്തിനെത്തിയ എഫ്-16, എഫ/എ-18 ഫൈറ്റർ വിമാനങ്ങളും പറത്തിയിട്ടുണ്ട്.