രബീന്ദ്ര നാഥ് ചൗധരി
ഒരു ഇന്ത്യൻ ഡോക്ടറും മെഡിക്കൽ അക്കാദമിക്കും കൊൽക്കത്ത സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിന്റ്ർ ഡയറക്ടറും ആയിരുന്നു രബീന്ദ്ര നാഥ് ചൗധരി (1901–1981). [1] ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1901 ൽ പശ്ചിമ ബംഗാളിൽ ജനിച്ച അദ്ദേഹം, കൊൽക്കത്ത സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്ന് എംആർസിപി ബിരുദവും വെയിൽസിൽ നിന്ന് ടിഡിഡിയും നേടി. കരിയർ1934 ൽ കൊൽക്കത്ത സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം അവിടെ 1945 ൽ പ്രൊഫസറായും 1966 ൽ സ്ഥാപനത്തിന്റെ ഡയറക്ടറായും മാറി. കാർമൈക്കൽ ഹോസ്പിറ്റൽ ഫോർ ട്രോപ്പിക്കൽ ഡിസീസസിൽ സൂപ്രണ്ട്, സീനിയർ ഫിസിഷ്യൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. [2] കോളറ, മലേറിയ, അമീബിൿ അതിസാരം ഹൈപ്പോപ്രോട്ടീനിമിയ പോലുള്ള രോഗങ്ങളിൽ പഠനങ്ങൾ നടത്തിയ ആൾ എന്നനിലയിൽ ചൗധരി അറിയപ്പെടുന്നു. കീമോതെറാപ്പിയിലും കീമോപ്രോഫൈലാക്സിസും അദ്ദേഹം സംഭാവങ്കൾ നൽകിയിട്ടുണ്ട്. ഏഷ്യാറ്റിക് സൊസൈറ്റിയിൽ അംഗമായി ഇരുന്ന അദ്ദേഹം ഇന്ത്യൻ മെഡിക്കൽ ഗസറ്റ് എഡിറ്റുചെയ്തു, 1968-70 കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിൽ അംഗമായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാത്തോളജിസ്റ്റ്സ് ആൻഡ് മൈക്രോബയോളജിസ്റ്റ്സ്, ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആന്റ് മലേറിയ, ഇന്ത്യൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ എന്നിവയിലും അദ്ദേഹം അംഗമായിരുന്നു, ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ മെഡിക്കൽ, വെറ്ററിനറി വിഭാഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. 1973–74 കാലഘട്ടത്തിൽ റോയൽ സൊസൈറ്റി ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീന്റെ വൈസ് പ്രസിഡന്റായി. മെഡിക്കൽ സയൻസ് നാഷണൽ അക്കാദമിയുടെയും ഫൗണ്ടർ ഫെലോയും [3] ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെയും ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീൻ റോയൽ സൊസൈറ്റി, ലണ്ടന്റെയും ഒരു തെരഞ്ഞെടുക്കപ്പെട്ട ഫെലോയും ആയിരുന്നു ചൗധരി. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 1960 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായി ചൗധരിക്ക് ഇന്ത്യൻ സർക്കാർ പദ്മഭൂഷൻ പുരസ്കാരം നൽകി. [4] 1968 ൽ എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ANB സമ്മാനവും 1977 ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കമല മേനോൻ മെഡിക്കൽ റിസർച്ച് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. [5] 1981 ഓഗസ്റ്റ് 6 ന് 80 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia