രമേശ് പറമ്പത്ത്
ഇന്ത്യൻ രാഷ്ട്രീയക്കാരനും പതിനഞ്ചാമത് പുതുച്ചേരി നിയമസഭയിലെ അംഗവുമാണ് രമേശ് പറമ്പത്ത് (ജനനം: 23 മെയ് 1961). [1] ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ അദ്ദേഹം പുതുച്ചേരിയിലെ മാഹി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. [2] രാഷ്ട്രീയ ജീവിതംകെ.എസ്.യു അംഗമായിട്ടാണ് രമേശ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായിരുന്നു. 1984 - '85, 1985 -'86 കാലഘട്ടത്തിൽ തുടർച്ചയായി രണ്ട് തവണ മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1989 മുതൽ 1997 വരെ മാഹി റീജിയണൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. പുതുച്ചേരി ഡിസിസി അംഗവുമായിരുന്നു. 2006 മുതൽ 2011 വരെ മാഹി മുനിസിപ്പൽ കൗൺസിലിന്റെ മുനിസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. [3] [4] നിലവിൽ അദ്ദേഹം മാഹി മേഖല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റാണ്. 2021 ലെ പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ. ഹരിദാസനെ 300 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സ്വകാര്യ ജീവിതംമാഹി, പള്ളൂരിലാണ് രമേശ് ജനിച്ചത്-ജനനം 23 മെയ് 1961, അച്ഛൻ പി.പി. കണ്ണൻ , അമ്മ ഭാരതി. ബി.കോം ബിരുദധാരിയാണ്. സയനയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട് യദുകുൽ പറമ്പത്ത്, ആനന്ദ് റാം. പരാമർശങ്ങൾ
|
Portal di Ensiklopedia Dunia