രവിശങ്കർ പ്രസാദ്
രാജ്യസഭാംഗവും[1] ഭാരതീയ ജനതാപാർട്ടി നേതാവും അഭിഭാഷകനുമാണ് രവിശങ്കർ പ്രസാദ് (ജനനം 30 ഓഗസ്റ്റ് 1954). നരേന്ദ്ര മോദി മന്ത്രിസഭയിലെ കമ്മ്യൂണിക്കേഷൻസ്, ഐ.ടി, നിയമം, നീതിനിർവഹണം എന്നീ വകുപ്പുകളുടെ ചുമതലുള്ള ക്യാബിനറ്റ് മന്ത്രിയാണ്.[2] സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ്. ബിഹാറിനെ പ്രതിനിധീകരിച്ചുള്ള രാജ്യസഭാംഗമാണ് അദ്ദേഹം. വാജ്പേയ് മന്ത്രിസഭയിലെയും മന്ത്രിയായിരുന്നു. മൂന്നാം തവണയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജീവിതരേഖബീഹാറിലെ പ്രധാനപ്പെട്ട കയസ്ത കുടംബത്തിലാണ് രവിശങ്കർ ജനിച്ചത്.[3] പട്ന ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു രവിശങ്കറിന്റെ അച്ഛൻ ഠാക്കൂർ പ്രസാദ്. പൊളിറ്റിക്കൽ സയൻസിൽ എം.എ ബിരുദവും പട്ന യൂണിവേഴ്സിറ്റിയിൽ നിന്നും എൽ.എൽ. ബിയും നേടി. കുടുംബം1982 ഫെബ്രുവരി 3ന് പട്ന യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം അധ്യാപികയായ മായ ശങ്കറിനെ വിവാഹം ചെയ്തു. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ഐ.പി.എൽ ചെയർമാനുമായ രാജീവ് ശുക്ലയെ രവിശങ്കറിന്റെ അനുജത്തി അനുരാധ പ്രസാദ് വിവാഹം ചെയ്തു. ആർ.എസ്.എസ്, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്നീ സംഘടനകളിൽ അംഗമായിരുന്നു. നിയമജീവിതം1980ൽ പട്ന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു തുടങ്ങി. 1999ൽ പട്ന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായും 2000ൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായും നിയമിക്കപ്പെട്ടു. നിരവധി അഴിമതിക്കേസുകളിൽ മുൻ ബീഹാർ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിനെതിരെ വാദിച്ചത് രവിശങ്കർ ആയിരുന്നു. മുൻ ഉപപ്രധാനമന്ത്രിയായ എൽ.കെ. അദ്വാനിക്കുവേണ്ടി വാദിച്ചിട്ടുണ്ട്. നർമദ ബചാവോ ആന്ദോളൻ കേസിൽ വാദിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതംബി.ജെ.പിക്കു വേണ്ടി നിരവിധി പ്രവർത്തിച്ചിട്ടുണ്ട്. 2000ൽ പാർലമെന്റ് അംഗമായി. 2001ൽ എ.ബി. വാജ്പേയ് മന്ത്രിസഭയിൽ ഇൻഫർമേഷൻ വകുപ്പ് മന്ത്രിയായിരുന്നു.[4] 2002 ജൂലൈയിൽ സംസ്ഥാന നിയമമന്ത്രിയായി. 1995ൽ ബി.ജെ. പി ദേശീയ എക്സിക്യൂട്ടീവ് അംഗമായി. 2006ൽ രണ്ടാം തവണ രാജ്യസഭാംഗമായി. 2010ൽ ബി.ജെ. പി ജനറൽ സെക്രട്ടറിയായി. 2012ൽ മൂന്നാം തവണയും രാജ്യസഭാംഗമായി. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia