രാകേഷ് ജുൻജുൻവാല
ഇന്ത്യയിലെ ഒരു ബിസിനസ് മാനും, ട്രേഡറും, ഇൻവെസ്റ്ററുമായിരുന്നു രാകേഷ് ജുൻജുൻവാല(5 ജൂലൈ 1960 – 14 ആഗസ്ത് 2022). സ്വന്തമായുള്ള ഒരു ഇൻവെസ്റ്റർ പോർട്ട്ഫോളിയോവും, തന്റെ തന്നെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയർ എന്റർപ്രൈസസിന്റെ ഭാഗമായുള്ള പോർട്ട്‌ഫോളിയോവും രാകേഷിനുണ്ട്. ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നും ബിഗ് ബുൾ ഓഫ് ഇന്ത്യ എന്നും ഇദ്ദേഹം അറിയപ്പെടുന്നു[3][4]. ഇന്ത്യയിലെ പണക്കാരിൽ 38-ആം സ്ഥാനത്താണു രാകേഷിന്റെ സ്ഥാനം. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി[2]. ആദ്യകാല ജീവിതംമുംബൈയിലെ ഒരു മാർവാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇൻകം ടാക്സ് ഓഫീസിൽ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആന്റ് എക്കണോമിക്സ് മുംബൈയിൽ നിന്നു ബിരുദം നേടിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ ഉപരിപഠനത്തിനു ചേർന്നു[5]. മരണം2022 ആഗസ്ത് 14-ന് രാവിലെ അദ്ദേഹത്തിനു ദേഹാ അസ്വസ്ഥം ഉണ്ടാവുകയും ഉടൻ തന്നെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പക്ഷെ ആശുപത്രിയിലെത്തുന്നതിനു മുൻപു തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു[6]. വൃക്കയുടെ തകരാറുകൾ മൂലവും, മറ്റു വിവിധ അവയവങ്ങളുടെ പ്രവർത്തന രാഹിത്യവും മൂലമാണു മരണം സംഭവിച്ചതെന്നു ഡോക്ടർമാർ അറിയിച്ചു[7][8]. അദ്ദേഹത്തിന്റെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി പ്രമുഖർ അനുശോചനങ്ങൾ അറിയിച്ചു[9]. അവലംബം
|
Portal di Ensiklopedia Dunia