രാജധാനി എക്സ്പ്രസ്സ്
ഇന്ത്യൻ തലസ്ഥാന നഗരിയായ ഡൽഹിയെ ബന്ധിപ്പിച്ചുകൊണ്ട് മറ്റു പ്രധാന നഗരങ്ങളിൽ നിന്നും വിശിഷ്യാ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും പോവുന്ന യാത്രാ തീവണ്ടികളാണ് രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ അറിയപ്പെടുന്നത്. രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ ഒന്നിൽ കൂടുതൽ തീവണ്ടി സർവ്വീസുകൾ ഉള്ളതിനാൽ പുറപ്പെടുന്ന തീവണ്ടിനിലയത്തിന്റെ പേരുചേർത്ത് അതത് തീവണ്ടി സർവ്വിസുകൾ അറിയപ്പെടുന്നു. രാജധാനി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം തലസ്ഥാനം എന്നാണ്. കേരളത്തിലൂടെ താത്രചെയ്യുന്ന ഏക രാജധാനിയാണ് തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ്. 12431-12432 എന്നീ നമ്പറുകളിലാണ് ഈ തീവണ്ടി തിരുവനന്തപുരം, ഹസറത്ത് നിസാമുദ്ദീൻ (ന്യൂ ഡൽഹിയുടെ പ്രന്താനഗരം) നഗരങ്ങളെ ബന്ധിപ്പിക്കുന്നത്. ചരിത്രം1969 ൽ ആണ് രാജധാനി എക്സ്പ്രസ്സ് ആരംഭിച്ചത്.ആദ്യത്തെ രാജധാനി എക്സ്പ്രസ്സ് 1445 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഹൗറ രാജ്യധാനി എക്സ്പ്രസ്സായിരുന്നു.16 മണിക്കൂറും 55 മിനുട്ടുമായിരുന്നു സമയ ദൈർഘ്യം. വിവിധ രാജധാനി ട്രെയിൻ മാർഗങ്ങൾഅവലംബംwww.indianrail.gov.in പുറങ്കണ്ണികൾRajdhani Express trains എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia