രാജാപ്പരുന്ത്
![]() രാജാപ്പരുന്തിന്[2] [3][4][5] ഇംഗ്ലീഷിൽ Eastern imperial eagle എന്നാണ് വിളിക്കുന്നത്. Aquila heliaca എന്നാണ് ശാസ്ത്രീയ നാമം. ഇര പിടിയൻപക്ഷിയാണ്. ദേശാടനപക്ഷിയുമാണ്. സ്പെയിൻ, പോർച്ചുഗൽഎന്നിവിടങ്ങളിൽ കാണുന്ന സ്പാനിഷ് ഇമ്പീരിയൽ ഈഗിളിനെ മുമ്പ് ഇവയുടെ കൂട്ടത്തിൽ പെടുത്തിയിരുന്നു. വിതരണംതെക്കികിഴക്കൻ യൂറോപ്പ് മുതൽ പശ്ചിമ- മദ്ധ്യ ഏഷ്യവരെ പ്രജനനം ചെയ്യുന്നു. തണുപ്പുകാലത്ത് ഉത്തര-പൂർവആഫ്രിക്കയിലേക്കും തെക്കു കിഴക്ക്ഏഷ്യയിലേക്കും ഇവ ദേശാടനം നടത്തുന്നു.[6] യൂറോപ്പിൽ ഇവ വംശ നാശ ഭീഷണി നേരിടുന്ന ഒരു പക്ഷിയാണ്. രൂപ വിവരണംഈ പക്ഷി 72 മുതൽ 90 സെ.മീ. വരെ നീളവും 1.8 മുതൽ 2.16 മീ.വരെ ചിറകു വിരിപ്പും 2.45 മുതൽ 4.55 കി.ഗ്രാം വരെ തൂക്കവും ഉള്ള വലിയ പരുന്താണ്. പിടകൾ പൂവനേക്കാളും കാൽ ഭാഗമെങ്കിലും വലിപ്പമുള്ളവയാണ്. [6][7][8] പ്രജനനംഹംഗറി, ആസ്ത്രേലിയ എന്നിവിടങ്ങളിൽ നിന്നും ഇവ അപ്രത്യക്ഷമായിട്ടുണ്ട്.[1] ചെറു മരങ്ങളുള്ള തുറന്ന പ്രദേശമാണ് ഇവയുടെ ഇഷ്ടപ്പെട്ട സ്ഥലം. ഇവ പർവതങ്ങളിലൊ, വലിയ കാടുകളിലൊ മരങ്ങളില്ലാത്ത പ്രദേശങ്ങളിലൊ കാണുന്നില്ല. ചുറ്റും അധികം മരങ്ങളില്ലാത്ത മരത്തിൽ കൂട് വെയ്ക്കുന്നു. അതുകൊണ്ട് വളരെ അകലെനിന്നുപോലും ഇവയ്ക്ക്കൂ ടിനെ നിരീക്ഷിക്കാൻ പറ്റും. മരത്തിന്റെ കമ്പുകൊണ്ടൂള്ള കൂടിന്റെ ഉൾഭാഗം ഇലകളും പുല്ലുകളും കൊണ്ട് മൃദുവാക്കിയിരിക്കും. വളരെ അപൂർവമായി പാറയിടുക്കിലും നിലത്തും കൂട് ഉണ്ടാക്കാറുണ്ട്.[6] മാർച്ച്-ഏപ്രിൽ മാസത്തിൽ 2-3 മുട്ടകളിടുന്നു. 43 ദിവസംകൊണ്ട് മുട്ട വിരിയുന്നു. അടുത്ത 60-77 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ കൂട് വിടുന്നു. മൂന്നിലൊന്ന് പ്രജനനം ഫലവത്താവാറില്ല. [6] തീറ്റമുയലുകൾ, ചിലതരം പക്ഷികൾ, സസ്തനികൾ എന്നിവയാണ് ഇവയുടെ സാധാരണയായുള്ള ഭക്ഷണം.[9] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾAquila heliaca എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Aquila heliaca എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia