രാജീവ് ഗോവിന്ദ പിള്ള
ഒരു ഇന്ത്യൻ ചലച്ചിത്രനടനും മോഡലും ക്രിക്കറ്റ് കളിക്കാരനുമാണ് രാജീവ് ഗോവിന്ദ പിള്ള. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ജനിച്ച രാജീവ്; മുംബൈയിലാണ് താമസിക്കുന്നത്. സെലബ്രറ്റി ക്രക്കറ്റ് ലീഗ് 2012ൽ കേരളത്തെ പ്രധിനിതീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു. അഭിനയവും ഫാഷനും ക്രിക്കറ്റും2011-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിച്ചത്. ലാക്‌മേ ഫാഷൻ വീക്ക്, വിൽസ് ലൈഫ് സ്റ്റൈൽ ഫാഷൻ വീക്ക്, കോട്യൂർ വീക്ക് എന്നിവയിൽ ഇദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്.[2] ടോമി ഹിൽഫിയർക്കു വേണ്ടിയും [3] അഭിഷേക് ദത്ത, ചൈതന്യ റാവു, ദിഗ്‌വിജയ് സിങ്ങ്, വരുൺ ബാൽ, അർജുൻ ഖന്ന, കരൺ ജോഹർ എന്നിവർക്കു വേണ്ടി ഇദ്ദേഹം മോഡൽ ചെയ്തിട്ടുണ്ട്. ദന്തഡോക്ടറായ ഇദ്ദേഹം ലണ്ടനിൽ ഉപരിപഠനം നടത്തുമ്പോഴാണ് ഫാഷൻ ഭ്രമം ബാധിച്ചത്.[4] സെലബ്രറ്റി ക്രക്കറ്റ് ലീഗ് മത്സരങ്ങളിൽ 2012-ലും 2013-ലും ഇദ്ദേഹം കേരളത്തെ പ്രധിനിതീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു.[5] അഭിനയിച്ച ചലച്ചിത്രങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia