രാജു നാരായണസ്വാമി
രാജു നാരായണ സ്വാമി അഴിമതി വിരുദ്ധ പോരാട്ടത്തിന് പേരു കേട്ട ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 1991-ൽ ഐ.എ.എസ്. പ്രവേശന പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയതോടെയാണ് ദേശീയതലത്തിൽ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. ഇടുക്കി, തൃശൂർ , കോട്ടയം, പത്തനംതിട്ട , കാസറഗോഡ് ജില്ലകളിൽ ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ശ്രദ്ധേയനായ എഴുത്തുകാരനായ അദ്ദേഹം വിവിധ വിഷയങ്ങളിലായി 34 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.[1] ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ എന്ന കൃതിക്ക് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.[2] താണു പദ്മനാഭനു ശേഷം പ്രശസ്‌തമായ ഹോമിഭാഭാ ഫെല്ലോഷിപ്പ് നേടിയ ഏക മലയാളിയാണ് സ്വാമി.അഴിമതി വിരുദ്ധ പോരാട്ടത്തിന് ഐഐടി കാൺപൂർ അദ്ദേഹത്തിന് സത്യേന്ദ്ര ദുബേ മെമ്മോറിയൽ അവാർഡ് നൽകി (2018) ആദരിച്ചിട്ടുണ്ട്. കാർഷികോല്പാദന കമ്മീഷണർ , കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി , സിവിൾ സപ്ലൈസ് കമ്മീഷണർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ , മാർക്കറ്റ്‌ഫെഡ് എം . ഡി ., കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ , ഏഷ്യ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ എ . എൻ . എൽ . ഓ തുടങ്ങിയ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് . പശ്ചാത്തലംരാജു നാരായണ സ്വാമി ചങ്ങനാശേരിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛ്നും അമ്മയും അധ്യാപകരായിരുന്നു. എസ്.എസ്.എൽ.സി (1983 - സേക്കർട് ഹാർട്ട് സ്കൂൾ, ചങ്ങനാശ്ശേരി) പരീക്ഷയിലും (സംസ്ഥാന തലത്തിൽ) പ്രീ ഡിഗ്രീ പരീക്ഷയിലും (സർവകലാശാല തലത്തിൽ) (1985 - എസ്.ബി. കോളെജ്, ചങ്ങനാശ്ശേരി) അദ്ദേഹം ഒന്നാം റാങ്ക് കരസ്ഥമാക്കി. ഐ.ഐ.ടി മദ്രാസിൽ നിന്നും ഒന്നാം റാങ്കോടെ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. ഐ.എ.എസ് പ്രവേശന പരീക്ഷയിൽ (1991) ഒന്നാം റാങ്ക് സ്വന്തമാക്കിയ രാജു നാരായണ സ്വാമി, ഐ.എ.എസ് പരിശീലന സ്ഥാപനത്തിൽ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. ഐ.ഐ.ടി മദ്രാസിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിനു അമേരിക്കയിലെ വിഖ്യാതമായ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഉപരിപഠനത്തിനായുള്ള സ്കോളർഷിപ്പ് ലഭിച്ചുവെങ്കിലും അത് നിരസിച്ച് ഐ.എ.എസ് പഠനത്തിനായി പോവുകയായിരുന്നു. 2013ൽ സി.ഐ.ആർ.ടി. നടത്തിയ കോംപറ്റീഷൻ ആക്ട് പരീക്ഷയിൽ നൂറു ശതമാനം മാർക്കും ഒന്നാംറാങ്കും ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹം നേടി. വിദേശികളടക്കം പങ്കെടുത്ത പരീക്ഷയിൽ നൂറ് ശതമാനം മാർക്കും നേടിയ ഏക വ്യക്തിയാണ് രാജു നാരായണസ്വാമി. ഔദ്യോഗിക ജീവിതഅഴിമതിക്കെതിരെയുള്ള കർക്കശ നിലപാടുകളാണ് രാജു നാരായണ സ്വാമിയുടെ സർവീസ് ജീവിതത്തിന്റെ മുഖമുദ്ര. കലക്ടറായിരിക്കെ തൃശൂർ ജില്ലയിലെ പട്ടാളം റോഡുൾപ്പടെ അഞ്ചോളം റോഡുകൾ വീതികൂട്ടി നഗരത്തിന്റെ മുഖച്ഛായ തന്നെ അദ്ദേഹം മാറ്റി. മൂന്നാർ ദൗത്യവും രാജകുമാരി ഭൂമിയിടപാടിന്മേലുളള സത്യസന്ധമായ അന്വേഷണവും ശ്രദ്ധേയമായി.(കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു െഎഎഎസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്മേൽ ഒരു മന്ത്രി രാജിവയ്ക്കുന്നത്. ) സാഹിത്യ കൃതികൾ
അനുബന്ധം
പുറത്തുനിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia