രാജേന്ദ്രകുമാർ പാച്ചൗരികാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തിൽലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) മുൻ അധ്യക്ഷനാണ് ഭാരതീയനായ ഡോ. രാജേന്ദ്രകുമാർ പാച്ചൗരി (ജനനം: 20 ആഗസ്റ്റ് 1940). 106 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. ഇദ്ദേഹം അധ്യക്ഷനായിരിക്കെയാണ് 2007ൽ ഐ.പി.സി.സിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. ജീവിതരേഖ1940 ആഗസ്റ്റ് 20 - ൻ നൈനിറ്റാളിൽ ജനിച്ച പാച്ചൗരി ലക്നോയിലുമ ബീഹാറിലെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1958 ലെ റെയിൽവെ സ്പെഷ്യൽ ക്ലാസ് അപ്രന്റീസ് ബാച്ചിൽപ്പെട്ടയാളാണ്. റെയിൽവെ ജീവനക്കാരനായ പാച്ചൗരി പിന്നീട് അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിൽ എം.എസിനു ചേർന്നു. 1974 ൽ അവിടുന്നു തന്നെ പി.എച്ച്.ഡിയും പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്കായി 2001- ൽ അദ്ദേഹത്തിന് പത്മഭൂഷൻ ബഹുമതി ലഭിച്ചു.[1] 2007 ലെ നോബൽ പുരസ്കാരം2007 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം പാച്ചൗരി അധ്യക്ഷനായ ഐ.പി.സി.സി. , അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന അൽ ഗോറുമായി പങ്ക് വെച്ചിരുന്നു. ![]() ലൈംഗികപീഡന ആരോപണംസഹപ്രവർത്തക പച്ചൗരിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് 2015 ഫെബ്രുവരിയിൽ ഐ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്നും രാജി വെച്ചു.[2] വിമർശനങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia