രാജൻ എം. കൃഷ്ണൻ
കേരളീയനായ ചിത്രകാരനായിരുന്നു രാജൻ എം. കൃഷ്ണൻ (ഡിസംബർ 14, 1968 - ഫെബ്രുവരി 11, 2016). ന്യൂയോർക്ക്, ലണ്ടൻ, ഫ്രാൻസ്, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിൽ ചിത്ര പ്രദർശനം നടത്തി. ജീവിതരേഖചെറുതുരുത്തി വള്ളത്തോൾ നഗർ പള്ളിക്കൽ പരേതരായ കൃഷ്ണന്റെയും നാരായണിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം ഫൈനാർട്സ് കോളേജിൽ ബി.എഫ്.എ.യും ബറോഡ എംഎസ് യൂണിവേഴ്സിറ്റിയിൽ എംഎഫ്എയും പൂർത്തിയാക്കി. ദേശാഭിമാനിയുടെ കൊച്ചി പ്രത്യേക പതിപ്പായ കൊച്ചിക്കാഴ്ചയിൽ കുറച്ചു കാലം പതിവായി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ലിറ്റിൽ ബ്ളാക്ക് ഡ്രോയിങ്സ് എന്ന പേരിൽ പിന്നീട് അവ പ്രദർശിപ്പിച്ചു. പ്രശസ്ത ബാലസാഹിത്യകാരനും ഇരിഞ്ഞാലക്കുട നാഷണൽ ഹൈസ്കൂൾ അധ്യാപകനുമായിരുന്ന കെ.വി. രാമനാഥൻ മാസ്റ്ററുടെ മകൾ രേണുവാണ് രാജന്റെ ഭാര്യ. 1998-ലായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് മക്കളുണ്ടായിരുന്നില്ല. ദീർഘകാലത്തെ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന രാജൻ, 2016 ഫെബ്രുവരി 11-ന് രാത്രി എട്ടരയോടെ അന്തരിച്ചു. പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia