മധ്യകാല കേരളത്തിലെ ചേര പെരുമാൾ/കുലശേഖര രാജവംശത്തിന്റെ അവസാന ഭരണാധികാരിയായിരുന്നു കുലശേഖര പെരുമാൾ ചക്രവർത്തികൾ എന്നറിയപ്പെടുന്ന രാമവർമ്മ കുലശേഖരൻ (എ.ഡി. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ[7])[8][9] ആറു കൊല്ലം മഹോദയപുരം ആസ്ഥാനമാക്കിയും ആറു വർഷം, കൊല്ലം ആസ്ഥാനമാക്കിയും ഇദ്ദേഹം ഭരണം നടത്തി.[10] കുലശേഖര പരമ്പരയുടെ തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. കൊല്ലം രാമേശ്വരം ശിലാലിഖിതത്തിൽ ഇദ്ദേഹത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ചോളരെ സൈനികനീക്കത്തിലൂടെ നാഞ്ചിനാട്ടിൽ നിന്നും തുരത്തിയത് രാമവർമ്മ കുലശേഖരനാണ്. ഇരണിയിൽ കൊട്ടാരത്തിൽ വച്ചാണ് ഇദ്ദേഹം മരണപ്പെട്ടതെന്നു കരുതുന്നു. ശക്തനായ ചോള സാമ്രാജ്യത്തിനെതിരായ യുദ്ധങ്ങളിൽ അദ്ദേഹം വളരെ പ്രശസ്തനാണ്.[9] രാമവർമ്മയുടെ രാജകീയ ഉത്തരവുകൾ കൊയിലാണ്ടിക്ക് സമീപമുള്ള പന്തലയാനി, ചങ്ങനാശ്ശേരിയ്ക്ക് സമീപമുള്ള പെരുന്ന, കൊല്ലം എന്നിവിടങ്ങളിൽ കാണാം.[11]
മധ്യകാല കേരളത്തിന് മേൽ രാമവർമ്മയെപ്പോലെ ചേര പെരുമാളുകളുടെ രാഷ്ട്രീയ അധികാരം ചർച്ചാവിഷയമാണ്. ബ്രാഹ്മണ പ്രഭുവർഗ്ഗത്തിന്റെ പിന്തുണയുള്ള രാജവാഴ്ചയെന്നോ ധീരവും ദൃശ്യവുമായ ബ്രാഹ്മണ പ്രഭുവർഗ്ഗത്തിൻകീഴിലുള്ള ആചാരപരമായ രാജവാഴ്ചയെന്നോ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു.[12][13][7]
↑Narayanan, M. G. S. Perumāḷs of Kerala. Thrissur (Kerala): CosmoBooks, 2013. 86.
↑Narayanan, M. G. S. Perumāḷs of Kerala. Thrissur (Kerala): CosmoBooks, 2013. 86.
↑ 7.07.1Narayanan, M. G. S. 2002. ‘The State in the Era of the Ceraman Perumals of Kerala’, in State and Society in Premodern South India, eds R. Champakalakshmi, Kesavan Veluthat, and T. R. Venugopalan, pp.111–19. Thrissur, CosmoBooks.
↑ 9.09.1Narayanan, M. G. S. Perumāḷs of Kerala: Brahmin Oligarchy and Ritual Monarchy: Political and Social Conditions of Kerala Under the Cēra Perumāḷs of Makōtai (c. AD 800 - AD 1124). Thrissur (Kerala): CosmoBooks, 2013. 20. 125 - 130, 467-470.
↑Narayanan, M. G. S. Perumāḷs of Kerala. Thrissur (Kerala): CosmoBooks, 2013. 154.
↑Noburu Karashmia (ed.), A Concise History of South India: Issues and Interpretations. New Delhi: Oxford University Press, 2014
↑Veluthat, Kesavan (2018-06-01). "History and historiography in constituting a region: The case of Kerala". Studies in People's History (in ഇംഗ്ലീഷ്). 5 (1): 13–31. doi:10.1177/2348448918759852. ISSN2348-4489.