റവന്യൂ വില്ലേജ്ഇന്ത്യയിലെ നിർവചിക്കപ്പെട്ട അതിർത്തികളുള്ള ഒരു ചെറിയ ഗ്രാമ ഭരണ പ്രദേശമാണ് റവന്യൂ വില്ലേജ്. ഒന്നോ അതിലധികമോ ചെറുഗ്രാമങ്ങൾ അടങ്ങിയതാണ് ഒരു റവന്യൂ വില്ലേജ്.[1][2] വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (VAO) അഥവാ വില്ലേജ് ഓഫീസർ ആണ് റവന്യൂ വില്ലേജിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ.[3] ചരിത്രംഅക്ബർ ചക്രവർത്തിയുടെ റവന്യൂ മന്ത്രി രാജാ തോഡർ മാൾ അവതരിപ്പിച്ച ഭൂപരിഷ്‌കരണ സമ്പ്രദായത്തിന്റെ ഭാഗമായാണ് റവന്യൂ വില്ലേജ് എന്ന ആശയം രൂപപ്പെടുന്നത്. കൃഷിയുടെ വ്യാപ്തി, ഭൂമിയുടെ സ്വഭാവം, വിളകളുടെ ഗുണമേന്മ എന്നിവയനുസരിച്ച് ഭൂവരുമാനം വിലയിരുത്തി നികുതിനിർണ്ണയം നടത്തുക എന്നതായിരുന്നു പരിഷ്കരണത്തിന്റെ അന്തസത്ത. പതിനെട്ടാം നൂറ്റാണ്ടിൽ, തങ്ങളുടെ കീഴിലെ പ്രാദേശിക ഭരണാധികാരികളെ നികുതി പിരിവിനായി സഹായിക്കാനായി മറാത്തർ ഓരോ റവന്യൂ വില്ലേജിന്റെയും ഭൂപടങ്ങൾ തയ്യാറാക്കി വന്നു. മുഗൾ സാമ്രാജ്യത്തിനുള്ളിൽ ഈ സംവിധാനം കുറ്റമറ്റ ഒന്നായി വികസിച്ചിരുന്നില്ലെങ്കിലും, പിൽക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യൻ ഭരണത്തിൽ കൊണ്ടുവന്ന റവന്യൂ സമ്പ്രദായത്തിന്റെ അടിസ്ഥാനമായി അത് മാറി.[4] നികുതിശേഖരണത്തിനായുള്ള ഏറ്റവും അടിസ്ഥാന ഘടകമാണ് റവന്യൂ വില്ലേജ്. ഇതിന് മുകളിലായി താലൂക്ക്,റവന്യൂ ഡിവിഷൻ, ജില്ല എന്നീ സംവിധാനങ്ങൾ നിലനിൽക്കുന്നു. ഗ്രാമവികസനത്തിനും ആസൂത്രണത്തിനുമായി പഞ്ചായത്തീരാജ് എന്ന സംവിധാനം നിലനിൽക്കുന്നുണ്ട്. [5]. References
|
Portal di Ensiklopedia Dunia