റാംസർ ഉടമ്പടി
തണ്ണീർത്തടങ്ങളുടെയും തണ്ണീർത്തട വിഭവങ്ങളുടെയും സംരക്ഷണത്തിനുംവിവേകപൂർവമായ വിനിയോഗത്തിനും വേണ്ടി ലോകരാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളും അന്താരരാഷ്ട്രസഹകരണവും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി ഇറാനിലെ റാംസറിൽ 1971ൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയും അതിന്റെ തുടർച്ചയായി രൂപംകൊണ്ട ഉടമ്പടിയും ആണ് റാംസർ ഉടമ്പടി. [1][2]. ഒരു പ്രത്യേക പരിസ്ഥിതി വ്യൂഹത്തിന് (Ecosystem) മാത്രമായി രൂപംകൊണ്ട് ഒരേയൊരു അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പയാമ് റാംസർ ഉടമ്പടി.[1] നിലവിൽ 172 അംഗങ്ങൾ ഉൾപ്പെടുന്ന ഈ ഉടമ്പടിയിൽ 2473 തണ്ണീർത്തടപ്രദേശങ്ങൾ ഉൾപ്പെടുന്നുണ്ടു്. ഇവയുടെ ആകെ വിസ്തൃതി 205,366,160 ഹെക്ടർ വരും. ഏറ്റവും അധികം തണ്ണീർത്തടങ്ങളുള്ള രാജ്യം യുണൈറ്റഡ് കിങ്ഡം ആണ്. അവിടെ 169 തണ്ണീർത്തടങ്ങളുണ്ട്. പട്ടികയിൽ ചേർക്കപ്പെട്ട തണ്ണീർത്തടങ്ങളുടെ വ്യാപ്തിയിൽ കാനഡയാണ് മുന്നിൽ. 62,800 ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള ക്വീൻ മൗഡ് ഗൾഫ് ദേശാടനപക്ഷിസങ്കേതം ഉൾപ്പെടെ 130,000 ചതുരശ്രകിലോമീറ്ററിലേറെ തണ്ണീർത്തടപ്രദേശങ്ങൾ അവിടെയുണ്ട്.[3] തണ്ണീർത്തടങ്ങളുടെ നിർവ്വചനം, റംസാർ ഉടമ്പടി പ്രകാരം വളരെ വ്യാപ്തിയുള്ളതാണ്. അതിൽ മത്സ്യക്കുളങ്ങൾ, വയലേലകൾ, ഉപ്പളങ്ങൾ തുടങ്ങി വേലിയിറക്കസമയത്ത്, ആറു മീറ്ററിനു മുകളിൽ ആഴമുണ്ടാവാത്ത കടൽപ്രദേശങ്ങൾ വരെ ഉൾപ്പെടും.[4] അവലംബം
ഇതും കാണുകഅവലംബം |
Portal di Ensiklopedia Dunia