റാറ്റ് (റിമോർട്ട് ആക്‌സസ് ട്രോജൻ)മറ്റൊരു വ്യക്തിയുടെ കംപ്യൂട്ടർ, സ്മാർട്ട്‌ഫോൺ പ്രവർത്തനങ്ങൾ അവർ അറിയാതെ കൈവശപ്പെടുത്തുന്ന സ്വയം പെരുകാത്ത പ്രത്യേകതരം മാൽവെയർ ആണ് റാറ്റ് അഥവാ റിമോർട്ട് ആക്‌സസ് ട്രോജൻ (Remote Access Trojan). ഈ വൈറസ്സ് വളരെ വലുതായി ബാധികുന്നത് കംപ്യൂട്ടറിനേക്കാൾ സുരക്ഷിതത്വം കുറഞ്ഞ ആൻഡ്രോയ്ഡ് ഫോണുകളെയാണ്. ഈ മാൽവെയർ സ്മാർട്ട്‌ഫോണിലോ കമ്പ്യൂട്ടറിലോ കയറികൂടി ഈ ഉപകരണങ്ങൾ പൂർണ നിയന്ത്രണം ഹാക്കറുടെ അധീനതയിലാകുന്നു. ഹാക്കർക്ക് വെബ് ക്യാമറ അല്ലെങ്കിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് ഉപഭോക്താക്കൾ അറിയാതെ ചിത്രങ്ങൾ വിഡിയോകൾ എടുക്കാനും സംസാരം റെക്കോർഡ് ചെയ്യാനും കഴിയുന്നതാണ്.[1] കൂടാതെ ഉപഭോക്താക്കളുടെ ഇമെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ട്, ചിത്രങ്ങൾ ഫോൺ നമ്പറുകൾ തുടങ്ങി സ്മാർട്ട് ഫോണിൽ ഉള്ള എല്ലാ വിവരങ്ങളും ഉപഭോക്താക്കൾ അറിയാതെ മറ്റൊരു സ്ഥലത്ത് ഇരുന്നുകൊണ്ട് നിരീക്ഷിക്കുവാനും അത് ദുരുപയോഗം ചെയ്യാനും സാധിക്കും. എങ്ങനെയാണ് ബാധിക്കുന്നത്
മുൻകരുതലുകൾ
അവലംബങ്ങൾ
|
Portal di Ensiklopedia Dunia