റാറ്റ് ദ്വീപുകൾ![]() ![]() റാറ്റ് ദ്വീപുകൾ (Aleut: Qax̂um tanangis,[1] Russian: Крысьи острова), തെക്ക് പടിഞ്ഞാറൻ അലാസ്കയിലെ അല്യൂഷ്യൻ ദ്വീപുകളിലുൾപ്പെട്ടതും പടിഞ്ഞാറ് ബുൾദിർ ദ്വീപ്, നിയർ ദ്വീപുകൾ, കിഴക്ക് അംചിത്ക പാസ്, ആൻഡ്രിയാനോഫ് ദ്വീപുകൾ എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന അഗ്നിപർവ്വതജന്യ ദ്വീപുകളുടെ ഒരു കൂട്ടമാണ്. ഈ ദ്വീപസമൂഹത്തിലെ വലിയ ദ്വീപുകൾ പടിഞ്ഞാറു നിന്ന് കിഴക്കോട്ട്, കിസ്ക, ലിറ്റിൽ കിസ്ക, സെഗുല, ഹവാഡാക്സ് അഥവാ ക്രിസെയ്, ക്വോസ്റ്റോഫ്, ഡേവിഡോഫ്, ലിറ്റിൽ സിറ്റ്കിൻ, ആംചിറ്റ്ക, സെമിസോപൊച്നോയ് എന്നിവയാണ്. റാറ്റ് ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 360.849 ചതുരശ്ര മൈൽ (934.594 ചതുരശ്ര കിലോമീറ്റർ) ആണ്. ദ്വീപുകളൊന്നുംതന്നെ ജനവാസമുള്ളതല്ല. 1827 ൽ ഒരു ലോക സഞ്ചാര യാത്രയിൽ അല്യൂഷ്യൻ ദ്വീപുകൾ സന്ദർശിക്കവേ ക്യാപ്റ്റൻ ഫ്യോഡർ പെട്രോവിച്ച് ലിറ്റ്കെ ദ്വീപുകൾക്ക് നൽകിയ പേരിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് റാറ്റ് ദ്വീപുകൾ എന്ന പേര്. ഏകദേശം 1780 ൽ എലികൾ ആകസ്മികമായി ഈ ദ്വീപിലേക്ക് എത്തിയതിനാലാണ് ദ്വീപുകൾക്ക് ഈ പേര് നൽകിയിരിക്കുന്നത്.[2] 2009 ലെ കണക്കനുസരിച്ച്, സർക്കാർ ധനസഹായത്തോടെയുള്ള ഒരു ഉന്മൂലന പദ്ധതിക്ക് ശേഷം, എലി രഹിതമാണെന്ന് വിശ്വസിക്കപ്പെടുന്ന[3] റാറ്റ് ദ്വീപ് 2012-ൽ ഹവാഡാക്സ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്തു. എന്നിരുന്നാലും, അനന്തരമുണ്ടായ ഒരു വിലയിരുത്തലിൽ, ഈ ഉന്മൂലനപദ്ധതിമൂലം ഗുണം ലഭിക്കേണ്ട പ്രാദേശിക പക്ഷി ജനസംഖ്യയിൽ പലതിനേയും ഇത് പ്രതികൂലമായി ബാധിച്ചുവെന്ന് കണ്ടെത്തുകയും അവയുടെ മരണനിരക്ക് പ്രതീക്ഷിച്ചതിലും എത്രയോ ഉയർന്ന അളവിലായിരിക്കാമെന്നു നിരീക്ഷിക്കപ്പെടുകയും ചെയ്തു.[4] അവലംബം
|
Portal di Ensiklopedia Dunia