റാഷിദ് അലിയെവിച്ച് സ്യുന്യായെവ്
ശൂന്യാകാശ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായിരുന്നു റാഷിദ് അലിയെവിച്ച് സ്യുന്യായെവ് (സിറിലിക്: Раши́д Али́евич Сюня́ев; 1943 മാർച്ച് 1-ന് ജനനം) ടാട്ടർ കുടുംബത്തിലാണിദ്ദേഹം ജനിച്ചത്. ഇദ്ദേഹം മോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആൻഡ് ടെക്നോളജിയിൽ നിന്ന് എം.എസ്. ബിരുദം നേടിയ ശേഷം അവിടെ പ്രഫസ്സറായി 1974-ൽ ജോലിയിൽ പ്രവേശിച്ചു. റഷ്യൻ അക്കാഡമി ഓഫ് ആസ്ട്രോഫിസിക്സിൽ ഹൈ എനർജി ആസ്ട്രോഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ ഇദ്ദേഹം മേധാവിയായിരുന്നു. 1992 മുതൽ ഇദ്ദേഹം അക്കാദമിയുടെ ശൂന്യാകാശ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായിരുന്നു. 1996 മുതൽ ഇദ്ദേഹം ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെയും തലവനാണ്. ആദ്യകാല പ്രപഞ്ചത്തിലെ സാന്ദ്രതയുടെ ഏറ്റക്കുറിച്ചിലുകളെപ്പറ്റി ഒരു സിദ്ധാന്തം ഇദ്ദേഹവും യാക്കോവ് ബി. സെൽഡോവിച്ചും ചേർന്ന് തയ്യാറാക്കുകയുണ്ടായി. അവർ പ്രവചിച്ച തരം അക്കൊസ്റ്റിക് അവർ മുന്നോട്ടു വെച്ച അക്കൊസ്റ്റിക് ആന്തോളന പാറ്റേണുകൾ ഡബ്ല്യൂ.എം.എ.പി. (വിൽക്കിൻസൺ മൈക്രോവേവ് അനൈസോട്രോപ്പി പ്രോബ്) മുതലായ സിഎംബി പരീക്ഷണങ്ങളിൽ മൈക്രോവേവ് വീചികളിലും നഷത്രവ്യൂഹങ്ങളുടെ വിതരണത്തിലും മറ്റും കണ്ടെത്തപ്പെടുകയുണ്ടായി. ഇവർ 1970-ലെ പ്രബന്ധത്തിൽ “ഏറ്റക്കുറച്ചിലുകളുടെ സ്പെക്ട്രത്തെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനം തത്ത്വത്തിൽ ആദ്യകാല സാന്ദ്രതാ ഏറ്റക്കുറച്ചിലുകളെപ്പറ്റി മനസ്സിലാക്കാൻ സഹായിച്ചേക്കും” എന്ന് പ്രസ്താവിക്കുന്നുണ്ട്. സി.എം.ബി. പരീക്ഷണങ്ങൾ ഇത് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ രണ്ടാളും ചേർന്ന് സ്യുന്യായേവ്-സെൽഡോവിച്ച് പ്രഭാവം എന്ന സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയുണ്ടായി. താര സമൂഹ സമുച്ചയങ്ങളിലെ വാതകത്തിലെ ഇലക്ട്രോണുകൾ പ്രപഞ്ച പശ്ചാത്തല മൈക്രോവേവ് വികിരണത്തെ വിസരിപ്പിക്കുന്നതാണ് ഈ പ്രഭാവം.[1][2][3][4] സ്യുന്യായെവും നിക്കോളായ് ഐ. ശാകുറയും തമോഗർത്തങ്ങളുടെ ഒരു അക്രീഷൻ ഡിസ്ക് മാതൃക വികസിപ്പിച്ചു.[5] തമോഗർത്തങ്ങളിലേയ്ക്ക് സർപ്പിളമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന പദാർത്ഥങ്ങളിൽ നിന്ന് ഉണ്ടാവുന്ന് എക്സ്-റേ സിഗ്നേച്ചറിനെപ്പറ്റിയും അദ്ദേഹം സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയുണ്ടായി. പ്രപഞ്ച പശ്ചാത്തല വികിരണത്തെ കുറിച്ച പഠനങ്ങളിൽ സുപ്രധാനമായ പല സംഭാവനകളും അദ്ദേഹം അർപ്പിച്ചിട്ടുണ്ട്. ഹൈഡ്രജന്റെ പുനരേകീകരണവും പ്രപഞ്ച പശ്ചാത്തല മൈക്രോവേവ് വികിരണത്തിന്റെ ആവിർഭാവവും സംബന്ധിച്ചുള്ള സംഭാവനകൾ ഇതിൽപ്പെടും. മിർ ബഹിരാകാശ നിലയത്തിന്റെ ക്വാന്റ്-1 മോഡ്യൂളിലെ എക്സ്-റേ നിരീക്ഷണ കേന്ദ്രത്തിനു പിന്നിൽ പ്രവർത്തിച്ച സംഘത്തെ നയിച്ചിരുന്നത് അദ്ദേഹം ആയിരുന്നു. ഗ്രാനാറ്റ് എന്ന ഭൂമിയെച്ചുറ്റുന്ന എക്സ്-റേ നിരീക്ഷണകേന്ദ്രത്തിന്റെ പിന്നിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1987-ൽ ഒരു സൂപ്പർ നോവയിൽ നിന്നുള്ള എക്സ് റേ വികിരണം ആദ്യമായി കണ്ടെത്തിയത് ക്വാന്റ് നിരീക്ഷണ കേന്ദ്രമായിരുന്നു. ഇദ്ദേഹത്തിന്റെ സംഘം ഇപ്പോൾ സ്പെക്ട്രം എക്സ്-ഗാമ എന്ന അന്താരാഷ്ട്ര ആസ്ട്രോഫിസിക്കൽ പ്രോജക്ടിനു പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. INTEGRAL എന്ന ബാഹ്യാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങളും അപഗ്രധിക്കുന്നത് ഇദ്ദേഹത്തിന്റെ കീഴിലാണ്. ജെർമനിയിൽ യൂറോപ്യൻ സ്പേസ്നേജൻസി, പ്ലാങ്ക് ബാഹ്യാകാശപേടക മിഷൻ എന്നിവയിലെ പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ നേതൃത്തത്തിലാണ് നടക്കുന്നത്. ലെറ്റേഴ്സ് ഇൻ ആസ്ട്രോണോമിക്കൽ ജേണൽ എന്ന ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപരും ആണ് റാഷിദ് സ്യൂന്യായെവ്. കൃതികൾ
പുരസ്കാരങ്ങളും ബഹുമതികളും
ഇദ്ദേഹത്തെപ്പറ്റിയുള്ള കൃതികൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia