റിച്ചാർഡ് ജി. വിൽക്കിൻസൺ
റിച്ചാർഡ് ജി. വിൽക്കിൻസൺ (റിച്ചാർഡ് ജെറാൾഡ് വിൽക്കിൻസൺ ജ.1943) സാമൂഹ്യ അസമത്വവും ആരോഗ്യാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്തുന്ന ബ്രിട്ടീഷ് ഗവേഷകനാണ്. നോട്ടിംഗ്‌ഹാം സർവ്വകലാശാലയിൽ സോഷ്യൽ എപിഡെമിയോളജി വിഭാഗത്തിൽ എമിറേറ്റസ് പ്രൊഫസറായിരിക്കേ 2008ൽ വിരമിച്ചു. ഇപ്പോൾ ലണ്ടൻ യൂണിവേർസിറ്റി കോളെജിൽ ഓണററി പ്രൊഫസറായും യോർക്ക് യൂണിവേർസിറ്റിയിൽ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു വരുന്നു. 2009ൽ പ്രസിദ്ധികരിച്ച The Spirit Level എന്ന പുസ്തകമാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. ഇത് കാറ്റ് പിക്കറ്റ് എന്ന മറ്റൊരു ഗവേഷകനുമായി ചേർന്ന് രചിച്ച കൃതിയാണ്. സാമ്പത്തിക അസമത്വം എങ്ങനെ സാമൂഹ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നാണ് ഇത് ചർച്ച ചെയ്യുന്നത്. ലയ്‌ടൺ പാർക്ക് സ്ക്കൂൾ, ലണ്ടൺ സ്ക്കൂൾ ഓഫ് എക്കണോമിക്സ്, പെൻസിൽവാനിയ യൂണിവേസിറ്റി, നോട്ടിംഗ്‌ഹാം യൂണിവേർസിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി."Socio-economic factors in mortality differentials" എന്നതായിരുന്നു ഗവേഷണ വിഷയം.[1][2][3] Poverty and Progress എന്ന ആദ്യകൃതി 1973ൽ പ്രസിദ്ധീകരിച്ചു. നോട്ടിങ്‌ഹാം യൂണിവേർസിറ്റിയിലെ കമ്യൂണിറ്റി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ സാമൂഹ്യാവസ്ഥയും ആരോഗ്യനിലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമായ കമ്പ്യൂട്ടർ വിശകലനം ഇദ്ദേഹം നടത്തിയിരുന്നു.[4] 1976 ഡിസംബർ 16ന് 'Dear David Ennals'[4] എന്ന കൃതി പുറത്തുവന്നു. ഡേവിഡ് എന്നൽസ് ആ സമയത്ത് സാമൂഹ്യ സേവനങ്ങൾക്കു വേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. 2001ൽ സസക്സ് സർവ്വകലാശാലയിലെ സീനിയർ റിസർച്ച് ഫെല്ലോ ആയി.[5] 2008ൽ നോട്ടിങ്‌ഹാം സർവ്വകലാശാലയിൽ സോഷ്യൽ എപ്പിഡെമിയോളജി പ്രൊഫസറായിരിക്കേ ജോലിയിൽ നിന്നും വിരമിച്ചു. 2009ൽ കാറ്റ് പിക്കറ്റുമായി ചേർന്ന് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സമതുലിതാവസ്ഥക്കു വേണ്ടി പ്രവർത്തിക്കുന്നതിനും അതിന്റെ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള Equality Trust രൂപീകരിച്ചു.[6] പ്രസിദ്ധീകരണങ്ങൾപുസ്തകങ്ങൾ
പ്രബന്ധങ്ങൾ
Further journal articles listed and some downloadable at Scientific Commons Archived 2012-02-16 at the Wayback Machine (paperback)]. Some further titles are listed here [2] മറ്റുള്ളവ
Appearance in 2011 documentary, *"Zeitgeist: Moving Forward" അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia