റിച്ചാർഡ് ഡോക്കിൻസ്
ക്ലിന്റൺ റിച്ചാർഡ് ഡോക്കിൻസ് ആധുനിക നിരീശ്വരവാദത്തിന്റെ വക്താവും , ശാസ്ത്രപ്രചാരകനും (26 മാർച്ച് 1941) ഇംഗ്ലീഷുകാരനായ സ്വാഭാവരൂപീകരണശാസ്‌ത്രജ്ഞനും പരിണാമ ശാസ്ത്രകാരനും എഴുത്തുകാരനും ഓക്സ്ഫഡിലെ ന്യൂ കോളേജിലെ എമിരിറ്റസ് പ്രൊഫസ്സറും ആകുന്നു.[1] 1995 മുതൽ 2008 വരെ അദ്ദേഹം ഓക്സ്ഫഡ് സർവ്വകലാശാലയുടെ ശാസ്ത്രത്തിന്റെ പൊതുജനധാരണയ്ക്കായുള്ള പ്രൊഫസ്സറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.[2] 1976ൽ ദ സെൽഫിഷ് ജീൻ പ്രസിദ്ധീകരിച്ചതോടെയാണ്, ഡോക്കിൻസ് പ്രശസ്തനായത്. ഈ പുസ്തകം പരിണാമശാസ്ത്രത്തിന്റെ ജീൻ കേന്ദ്രീകൃത വീക്ഷണം ജനകീയമാക്കി. കൂടാതെ മീം(meme) എന്ന വാക്കും പ്രസിദ്ധമായി. 1982ൽ പരിണാമജീവശാസ്ത്രത്തിൽ പരക്കെ സ്വാധീനിച്ച ഒരു ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ഒരു ജീനിന്റെ പ്രകടിതരൂപത്തിന്റെ പ്രഭാവം(phenotypic effects of a gene) ഒരു ജീവിയുടെ ശരീരത്തെ മാത്രമല്ല മറ്റു ജീവികളുടെ ശരീരങ്ങളുൾപ്പെട്ട പരിസ്ഥിതിയേയും സ്വാധീനിക്കുന്നു എന്ന് അദ്ദേഹം വാദിച്ചു. ഈ വീക്ഷണം തന്റെ എക്സ്ററൻന്റെഡ് ഫീനോടൈപ്പ് [3] എന്ന പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. റിച്ചാഡ് ഡോക്കിൻസ് പ്രസിദ്ധനായ നിരീശ്വരവാദിയാണ്. ബ്രിട്ടിഷ് ഹ്യൂമനിസ്റ്റ് അസ്സോസിയേഷന്റെ ഉപാധ്യക്ഷനും ബ്രൈറ്റ്സ് മൂവ്മെന്റ് [4] എന്ന സംഘടനയുടെ സഹകാരിയുമാണ്.അദ്ദേഹം സൃഷ്ടിവാദത്തിന്റെയും ബൗദ്ധികരൂപകല്പനാവീക്ഷണത്തിന്റെയും വിമർശകനും ആകുന്നു. 1986ൽ അദ്ദേഹം എഴുതിയ ദ ബ്ലൈന്റ് വാച്ച് മേക്കർ എന്ന ഗ്രന്ഥത്തിൽ വാച്ചുനിർമാതാവ് രൂപകല്പനയ്ക്കെതിരായി വാദഗതികൾ ഉയർത്തിയിട്ടുണ്ട്. പരിണാമത്തിന്റെ പ്രക്രിയകൾ ഒരു അന്ധനായ വാച്ചുനിർമാതാവിന്റേതാണെന്നാണു സ്ഥാപിക്കുന്നത്. ഡോക്കിൻസ് തുടർന്ന് അനേകം ജനകീയശാസ്ത്ര ഗ്രന്ഥങ്ങളെഴുതുകയും ടെലിവിഷനിലും റേഡിയോയിലും തുടർച്ചയായി പരിപാടികൾ അവതരിപ്പിച്ചുവരികയും ചെയ്തുവരുന്നു. 2006ൽ അദ്ദേഹം എഴുതിയ ദ ഗോഡ് ഡെല്യൂഷൻ എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. ജനുവരി 2010 ലെ കണക്കു പ്രകാരം ഇതിന്റെ ഇംഗ്ലിഷ് ഭാഷയിലുള്ള 20 ലക്ഷം കോപ്പികൾ വിറ്റു കഴിഞ്ഞിരിക്കുന്നു. മലയാളം ഉൾപ്പെടെയുള്ള 31 ലോകഭാഷകളിൽ ഈ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[5] .പുത്തൻ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നതിൽ ഇദ്ദേഹത്തിന്റെ ചിന്തയ്ക്കും പുസ്തകങ്ങൾക്കുമുള്ള പങ്ക് വലുതാണ്.ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മതനിഷേധത്തിന്റെയും, നിരീശ്വര വാദത്തിന്റെയും ദർശനങ്ങൾ രൂപപ്പെടുത്താൻ അദ്ദേഹം ഉപയോഗിക്കുന്നത്. ജീവിതരേഖഡോക്കിൻസ് ജനിച്ചത് കെനിയയിലെ നയ്റോബിയിൽ ആയിരുന്നു.[6]. അച്ഛൻ ക്ലിന്റൺ ജോൺ ഡോക്കിൻസ് ന്യാസാലാൻഡിലെ ബ്രിട്ടീഷ് കൊളോണിയൽ അഡ്മിനിസ്റ്റ്രേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. റിച്ചാർഡിന് എട്ട് വയസ്സുള്ളപ്പോൾ കുടുംബം ആഫ്രിക്ക വിട്ടു ഇംഗ്ലണ്ടിലേക്ക് മടങ്ങി. 1949-ൽ വിൽറ്റ്ഷയറിലെ സാലിസ്ബറിയിലുള്ള ചാഫിൻ ഗ്രോവ് സ്കൂളിലാണ് ആദ്യം അദ്ദേഹം ചേർന്നത്. ഇവിടെ വെച്ച് അദ്ദേഹം തൻ്റെ അദ്ധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടു. തുടർന്ന്, 1954 മുതൽ 1959 വരെ നോർത്താംപ്റ്റൺഷെയറിലുള്ള ഔണ്ടിൽ പബ്ലിക് സ്ക്കൂളിൽ പഠിച്ചു. ഇവിടെ പഠിക്കുമ്പോഴാണ് ഡോക്കിൻസ് ആദ്യമായി ബർട്രണ്ട് റസ്സലിൻ്റെ ഞാൻ എന്തു കൊണ്ട് ഒരു ക്രിസ്താനിയായില്ല? എന്ന പുസ്തകം വായിക്കുന്നത്. ചിന്താരീതിമുൻതലമുറ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്ത്വചിന്തയായിരുന്നുവെങ്കിൽ ഡോക്കിൻസിന്റെ പുതുനിരീശ്വരവാദം ശാസ്ത്രത്തിലാണ് ഊന്നുന്നത്.'ദൈവം ഉണ്ടെന്ന' പ്രസ്താവന ഒരു ഹൈപൊതിസിസ് ആണെന്നും, ഇത് ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിയുമെന്നും ഡോക്കിൻസ് വാദിക്കുന്നു. പുസ്തകങ്ങൾഡോക്കിൻസിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം ദ ഗോഡ് ഡെല്യൂഷൻ ആണ്. പുസ്തകം ഇറങ്ങിയ ഉടൻ അമേരിക്കയിൽ ബെസ്റ്റ് സെല്ലറായി മാറി. ഒരു നിരീശ്വരവാദ ഗ്രന്ഥത്തിനു ലഭിച്ച ഈ വൻ പ്രചാരം അതിനെ എതിർത്തു കൊണ്ടും അനുകൂലിച്ചു കൊണ്ടും ഒട്ടേറെ പുസ്തകങ്ങൾ ലോകമെമ്പാടും ഇറങ്ങാനിടയാക്കി.അദ്ദേഹത്തിന്റെ മുൻപുസ്തകമായ ദ സെൽഫിഷ് ജീൻ ഉയർത്തിയതിനേക്കാൾ വിവാദമാണ് ഈ പുസ്തകം സ്യഷ്ടിച്ചത്. മറ്റു പുസ്തകങ്ങൾ
ഡോക്യുമെന്ററി സിനിമകൾ
ഇതും കാണുകഅവലംബം
പുറംകണ്ണികൾ
Video
Selected writings
Audio
Wikimedia Commons has media related to Richard Dawkins. |
Portal di Ensiklopedia Dunia