റിച്ചാർഡ്സൺ (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിലും കോളിൻ കൗണ്ടിയിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു നഗരമാണ് റിച്ചാർഡ്സൺ. [3] 2010ലെ ജനസംഖ്യാ കണക്കെടുപ്പുപ്രകാരം നഗരത്തിൽ 99,223 പേർ വസിക്കുന്നു. [4] 2011ൽ ജനസംഖ്യ 107,684 ആയി വർദ്ധിച്ചതായും കണക്കാക്കപ്പെടുന്നു. [5][6] ഡാളസിന്റെ പട്ടണപ്രാന്തത്തിലുള്ള ഈ നഗരത്തിലാണ് പ്രശസ്തമായ യു. റ്റി. ഡാളസ് സർവ്വകലാശാലയും ഏറെ ടെലികോം കമ്പനികൾ പ്രവർത്തിക്കുന്ന ടെലികോം ഇടനാഴിയും സ്ഥിതിചെയ്യുന്നത്. റിച്ചാർഡ്സണ്ടെ 28 ചതുരശ്ര മൈൽ (73 കി.m2) വരുന്ന പ്രദേശത്ത് ഏതാണ്ട് 5,000 കമ്പനികൽ പ്രവർത്തിക്കുന്നു. ഇവയിൽ ലോകത്തിലെ ഏറ്റവും വലിയ ടെലികോം, നെറ്റ്‌വർക്കിങ്, അർദ്ധചാലക വ്യവസായ സ്ഥാപനങ്ങൾ ഉണ്ട്. AT&T, എറിക്സൺ, വെറൈസൺ, സിസ്കോ സിസ്റ്റംസ്, സാംസങ്, മെട്രോPCS, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ട്രൈക്വിന്റ് സെമികണ്ടക്ടർ, ഫ്യൂജിത്സു മുതലായ പ്രശസ്ത കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു.[7][8] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia