റിച്ചിയുടെ ദ്വീപസമൂഹം
റിച്ചിയുടെ ദ്വീപസമൂഹം, ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആന്തമാൻ ദ്വീപുകളിലൊന്നാണ്. ആന്തമാൻ ദ്വീപുകളിൽ വലുപ്പത്തിൽ അഞ്ചാം സ്ഥാനമാണിതിന്. 252.1 ചതുരശ്ര കിലോമീറ്റർ (97.3 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ചെറു ദ്വീപുകളുടെ ഈ കൂട്ടം ആൻഡമാൻ ദ്വീപുകളിലെ പ്രധാന ദ്വീപ സമൂഹമായ ഗ്രേറ്റ് ആന്തമാൻ ദ്വീപിന്റെ ഏകദേശം 20 കിലോമീറ്റർ (12 മൈൽ) കിഴക്കായി സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ യൂണിയൻ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമായ ദക്ഷിണ ആൻഡമാൻ ഭരണ ജില്ലയിലുൾപ്പെട്ടതാണ് ഈ ദ്വീപുകൾ.[6] പദോത്പത്തിബംഗാൾ കൗൺസിലിന്റെ ജോലിയിൽ ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം ചെലവഴിക്കുകയും ആൻഡമാന്റേയും പരിസര പ്രദേശങ്ങളുടേയും ഭൂപടം ചമയ്ക്കുകയും പ്രമാണീകരിക്കുകയും ചെയ്ത പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മറൈൻ സർവേയർ ജോൺ റിച്ചിയുടെ പേരിലാണ് ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്. 1857 ലെ ഒന്നാം ഇന്ത്യ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ജനറൽമാരുടേയും സിവിൽ ഉദ്യോഗസ്ഥരുടെയും പേരിലാണ് ഇവിടെയുള്ള ഓരോ ദ്വീപുകളും നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഭൂമിശാസ്ത്രംആൻഡമാൻ കടലിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകൾ അടുത്തുള്ള പ്രധാന ഏഷ്യൻ ഭൂപ്രദേശമായ മ്യാൻമറിലെ കേപ് നെഗ്രായിസിന് ഏകദേശം 400 കിലോമീറ്റർ (250 മൈൽ) തെക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. പ്രധാനപ്പെട്ടതും വലിപ്പക്കൂടുതലുള്ളതുമായ ആൻഡമാൻ ദ്വീപസമൂഹത്തിന് സമാന്തരമായി 4 വലിയ ദ്വീപുകൾ, 3 ഇടത്തരം ദ്വീപുകൾ, 10 ചെറിയ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹം ഏതാണ്ട് വടക്ക്-തെക്ക് ശൃംഖലയായി വ്യാപിച്ചുകിടക്കുന്നു. ബരാടാംഗ് ദ്വീപും തെക്കൻ ആൻഡമാൻ ദ്വീപും പടിഞ്ഞാറ് ഡിലിജന്റ് കടലിടുക്കിന് എതിരേ സ്ഥിതിചെയ്യുന്നു. സജീവ അഗ്നിപർവ്വതമായ ബാരെൻ ദ്വീപ് 85 കിലോമീറ്റർ (53 മൈൽ) അകലത്തിൽ കുറച്ചുകൂടി കിഴക്കായി നിലകൊള്ളുന്നു. അവലംബം
|
Portal di Ensiklopedia Dunia