റിമോട്ട് ഡെസ്ക്ടോപ്പ് പ്രോട്ടോക്കോൾവിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗികാനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു കുത്തക പ്രോട്ടോകോളാണ് റിമോട്ട് ഡെസ്ക്ടോപ്പ് പ്രോട്ടോക്കോൾ. ഇത് ഉപയോഗിച്ച് വിദൂരതയിൽ സ്ഥിതി ചെയുന്ന നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറിന്റെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഉപയോഗിക്കുവാൻ ആണ് ഇത് ഉപയോഗിക്കുന്നത്. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ സ്വതേ ഇൻസ്റ്റാൾ ചെയ്യപ്പെട്ട രീതിയിലാണ് ഇത് മൈക്രസോഫ്റ്റ് പ്രദാനം ചെയ്യുന്നത്. ടിസിപിയിലും യുഡിപിയിലും 3389 എന്ന പോർട്ട് സംഖ്യയിലാണ് സ്വതേ ഇത് പ്രവർത്തിക്കുന്നത്.[1] മൈക്രോസോഫ്റ്റ് വിൻഡോസ് (Windows മൊബൈൽ ഉൾപ്പെടെ), ലിനക്സ്(Linux) (ഉദാഹരണത്തിന് Remmina), യുണിക്സ്, മാക്ഒഎസ്, ഐഒഎസ്, ആൻഡ്രോയിഡ്, മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവയുടെ മിക്ക പതിപ്പുകൾക്കും ക്ലയന്റുകൾ നിലവിലുണ്ട്. ആർഡിപി സെർവറുകൾ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിർമ്മിച്ചിരിക്കുന്നു; യുണിക്സ്, ഒഎസ് ടെൻ എന്നിവയ്‌ക്കായി ഒരു അർഡിപി സെർവറും നിലവിലുണ്ട് (ഉദാഹരണത്തിന് xrdp). സെർവർ ലിസണേഴ്സുകളാണ് ടിസിപി പോർട്ട് 3389[2], യുഡിപി(UDP) പോർട്ട് 3389 എന്നിവ.[3] മൈക്രോസോഫ്റ്റ് നിലവിൽ അവരുടെ ഔദ്യോഗിക ആർഡിപി ക്ലയന്റ് സോഫ്‌റ്റ്‌വെയറിനെ റിമോട്ട് ഡെസ്ക്ടോപ്പ് കണക്ഷൻ എന്നാണ് വിളിക്കുന്നത്, മുമ്പ് "ടെർമിനൽ സർവീസസ് ക്ലയന്റ്" എന്നറിയപ്പെട്ടിരുന്നു. ആപ്ലിക്കേഷൻ ഷെയറിംഗ് പ്രോട്ടോക്കോളിന്റെ വിപുലീകരണമാണ് ITU-T T.128 പ്രോട്ടോക്കോൾ. മൈക്രോസോഫ്റ്റ് അവരുടെ വെബ്‌സൈറ്റിൽ ചില സ്പെസിഫിക്കേഷനുകൾ ലഭ്യമാണ്.[4] ചരിത്രംവിൻഡോസ് എക്സ്പി(Windows XP) മുതലുള്ള മൈക്രോസോഫ്റ്റ് വിൻഡോസിന്റെ എല്ലാ പതിപ്പുകളിലും[5] ഒരു ഇൻസ്റ്റാൾ ചെയ്ത റിമോട്ട് ഡെസ്ക്ടോപ്പ് കണക്ഷൻ (RDC) ("ടെർമിനൽ സേവനങ്ങൾ") ക്ലയന്റ് (msstsc.exe) ഉൾപ്പെടുന്നു, അതിന്റെ പതിപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അല്ലെങ്കിൽ അവസാനം ഉപയോഗിച്ച വിൻഡോസ് സർവ്വീസ് പാക്കിനാൽ നിർണ്ണയിക്കപ്പെടുന്നു. 1998-ൽ പുറത്തിറങ്ങിയ വിൻഡോസ് എൻടി 4.0 ടെർമിനൽ സെർവർ എഡിഷൻ(Windows NT 4.0 Terminal Server Edition), വിൻഡോസ് 2000 സെർവർ(Windows 2000 Server), വിൻഡോസ് എക്സ്പി ഹോം എഡിഷൻ, വിൻഡോസ് സെർവർ 2003, വിൻഡോസ് ഹോം സെർവർ എന്നിവ ഒഴികെയുള്ള വിൻഡോസ് എക്സ്പിയുടെ എല്ലാ പതിപ്പുകളും വിൻഡോസ് വിസ്റ്റ അൾട്ടിമേറ്റ്, എന്റർപ്രൈസ്, ബിസിനസ് പതിപ്പുകൾ, വിൻഡോസ് സെർവർ 2008, വിൻഡോസ് സെർവർ 2008 ആർ2 എന്നിവയിലും വിൻഡോസ് 7 പ്രൊഫഷണലിലും അതിന് മുകളിലുള്ളവയിലും ലെഗസിക്ക് വേണ്ടിയുള്ള വിൻഡോസ് ഫണ്ടമെന്റസിൽ ടെർമിനൽ സർവീസസ് സെർവറിനെ ഒരു ഔദ്യോഗിക ഫീച്ചറായി പിന്തുണയ്ക്കുന്നു. പുറം കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia