ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
രാസപ്രക്രിയയിൽ പലപ്പോഴും ഉത്തേജിതവും അസ്ഥിരവുമായ തന്മാത്രകളോ അവയുടെ അയോണുകളോ റാഡിക്കലുകളോ രൂപപ്പെടാറുണ്ട്. അല്പായുസ്സു മാത്രമുള്ള ഇത്തരം ഇടനിലക്കാർക്ക് രസതന്ത്രത്തിൽ പൊതുവെ ഉപയോഗിക്കുന്ന പേരാണ് റിയാക്റ്റീവ് ഇൻറർമീഡിയേറ്റുകൾ. വളരെ പെട്ടെന്നുതന്നെ സ്ഥിരതയുള്ള തന്മാത്രയായി മാറുന്നതിനാൽ അപൂർവം അവസരങ്ങളിൽ മാത്രമെ ഇവയെ വേർതിരിച്ചെടുക്കാനാവൂ[1],[2]. അനുയോജ്യമായ സ്പെക്ട്രോസ്കോപിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനും തിരിച്ചറിയാനും ആയെന്നു വരും.[3] ഒരു രാസപ്രവർത്തനം എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ റിയാക്ടീവ് ഇന്റർമീഡിയേറ്റുകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു[3][4][5][6]. ഇവ സ്ഥിരതയുള്ളതും വേർതിരിച്ചെടുക്കാവുന്നതുമായ റിയാക്ഷൻ ഇൻറർമീഡിയറ്റുകളിൽ നിന്ന് തികച്ചു വ്യത്യസ്ഥമാണ്.
പശ്ചാത്തലം
ഓർഗാനിക് രാസപ്രക്രിയകളെ കൃത്യമായും വിശദമായും വിവരിക്കുന്നതിൻറെ ഭാഗമായാണ് റിയാക്റ്റീവ് ഇൻറർമീഡിയറ്റ് എന്ന ആശയം രൂപപ്പെട്ടുവന്നത്.[7] ആദ്യകാലങ്ങളിൽ ക്ഷണികമായ മധ്യവർത്തകങ്ങളെക്കുറിച്ച് അനുമാനിക്കാനെ കഴിയുമായിരുന്നുള്ളു. എന്നാൽ ഇന്ന് പീകോ സെകെൻഡിലും(10 -12 സെകൻഡ്) ഫെംറ്റോ സെക്കൻഡിലും(10-15 സെകൻഡ്) നടക്കുന്ന രാസമാറ്റങ്ങൾ പഠിക്കാനുതകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്[8]. അതിദ്രുതഗതിയിൽ മാറിമറിയുന്ന ഇത്തരം മധ്യവർത്തകങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് അഹ്മദ് സെവായ്ലിന് 1999-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്[9].
രാസപരിണാമം സംഭവിക്കെ തന്മാത്രകളിലോ അവയുടെ വിച്ഛേദങ്ങളിലോ ക്ഷണനേരത്തേക്ക് ഒറ്റപ്പെട്ടു തനിച്ചു നിൽക്കുന്ന ഇലക്ട്രോൺ (unpaired electron) രൂപപ്പെട്ടെന്നു വരും. ഇത്തരം ഇനങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് റാഡിക്കൽ[10],[11]. പൊതുവെ പെട്ടെന്നുതന്നെ കൂടുതൽ സ്ഥിരതയാർന്ന നിലയിലേക്ക് രൂപമാറ്റും സംഭവിക്കുന്നു.[12] എന്നാൽ ചെല പ്രത്യേക സാഹചര്യങ്ങളിൽ റാഡിക്കലുകൾ ദീർഘായുസ്സുള്ളവയായെന്നും വരും[13]. റാഡികൽ ആനയോണുകളും റാഡികൽ കാറ്റയോണുകളും സാധ്യമാണ്.
കാർബോകാറ്റയോണുകൾ
പോസിറ്റീവ് ചാർജു വഹിക്കുന്ന കാർബോകാറ്റയോണുകൾ രണ്ടു തരത്തിലാകാം- ത്രൈവാലെൻറ് കാർബീനിയം അയോണുകൾ(ഉദാ CH3+ ); പഞ്ചവാലെൻറ് കാർബോണിയം അയോണുകൾ(CH5+) [14]. എല്ലാ കാർബോകാറ്റയോണുകളും അസ്ഥിരമല്ല. സ്ഥിരത, തന്മാത്രയുടെ ഘടനയെ ആശ്രയിച്ചിരിക്കുന്നു.
കാർബോകാറ്റയോണുകളെക്കുറിച്ചുള്ള വിശദമായ പഠനത്തിനാണ് ജോർജ് ഒല എന്ന ഹംഗേറിയൻ-അമേരിക്കൻ ശാസ്ത്രജ്ഞന് 1994-ൽ നോബൽ സമ്മാനം ലഭിച്ചത്[15].
കാർബാനയോണുകൾ
നെഗറ്റീവ് ചാർജു വഹിക്കുന്ന ത്രൈവാലൻറ് കാർബൺ ( ഉദാ-R3C: -) ആണ് ഈ വിഭാഗത്തിൽ പെടുന്നത്. അത്യന്തം ക്ഷണികമായവയും ഏറെ സുസ്ഥിരമയവയും ഉണ്ട്
അറൈനുകൾ
അരോമാറ്റിക് സ്വഭാവമുള്ള അസ്ഥിര വലയങ്ങളാണ് അറൈനുകൾ[16],[17]. ഏറ്റവും ലളിതമായ ഉദാഹരണം ബെൻസൈൻ[18]. 1902-ലാണ് ഇത്തരമൊരു മധ്യവർത്തകത്തിൻറെ സാധ്യത അനുമാനിക്കപ്പെട്ടത്[19],.
↑Carpenter, Barry K; Harvey, Jeremy N; Orr-Ewing, Andrew J (2016-03-23). "The Study of reactive intermediates in condensed phase"(PDF). core.ac.uk. American Chemical Society. Archived from the original(PDF) on 2021-09-21. Retrieved 2020-10-20. {{cite web}}: Cite has empty unknown parameters: |Volume= and |Journal= (help)CS1 maint: date and year (link)
↑March Jerry; (1885). Advanced Organic Chemistry reactions, mechanisms and structure (3rd ed.). New York: John Wiley & Sons, inc. ISBN0-471-85472-7
↑Carey, Francis A.; Sundberg, Richard J.; (1984). Advanced Organic Chemistry Part A Structure and Mechanisms (2nd ed.). New York N.Y.: Plenum Press. ISBN0-306-41198-9.
↑Gilchrist, T. L. (1966). Carbenes nitrenes and arynes. Springer US. ISBN9780306500268.
↑"Reactive Intermediates : Special Issue". Chemical Reviews. 113(9). American Chemical Society: 6903–7342. 2013-09-13.{{cite journal}}: CS1 maint: date and year (link)
↑Zewail, Ahmed (1988). "Laser Femtochemistry". Science. 242(4886): 1645–1653.
↑Olah, George A (1972). ""Stable carbocations. CXVIII. General concept and structure of carbocations based on differentiation of trivalent (classical) carbenium ions from three-center bound penta- of tetracoordinated (nonclassical) carbonium ions. Role of carbocations in electrophilic reactions"". Journal of American Chemical Society. 94(3): 808–820.
↑"George A Olah". nobelprize.org. Nobel Foundation. Retrieved 2020-10-23.
↑"IUPC-aryne (A00465)". goldbook.iupac.org. IUPAC Compendium of Chemical Terminology (2edition). 2014-02-24. Retrieved 2020-10-24.
↑Stoermer; Kahlert, B. "Ueber das 1 und 2-Brom-cumaron". Berichte der Deutschen Chemischen Gesellschaft. 35(2): 1633–40. Archived from the original on 2015-11-09. Retrieved 2020-10-24.