റീം അൽ അലി രാജകുമാരി
ജോർദാനിലെ അലി ബിൻ ഹുസൈൻ രാജകുമാരന്റെ ഭാര്യയാണ് റീം അൽ അലി രാജകുമാരി - (English: Princess Rym al-Ali ).[1] ആദ്യകാല ജീവിതം1969ൽ അൾജീരിയൻ വിദേശകാര്യ മന്ത്രി ലഖ്ദാർ ബ്രാഹീമിയുടെ മകളായി ജനിച്ചു.[2] ബ്രിട്ടനിലും അൾജീരിയയിലുമായി വളർന്നു. ഫ്രാൻസിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 2004 സെപ്തംബർ ഏഴിന് അലി ബിൻ ഹുസൈൻ രാജകുമാരനെ വിവാഹം ചെയ്തു. റീം രാജകുമാരിയും അലി ബിൻ അൽ ഹുസൈൻ രാജകുമാരനും രണ്ടു മക്കളുണ്ട്. ജലീല ബിൻത് അലിയും അബ്ദുള്ള ബിൻ അലിയും. ജോർദാനിലെ അമ്മാനിൽ ജീവിക്കുന്നു. [3] വിദ്യാഭ്യാസംപാരിസിലെ സൊർബെന്നെ സർവ്വകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1991ൽ പാരിസിലെ ഇൻസ്റ്റിറ്റിയൂട്ട് ഡി ഇറ്റിയൂഡ്‌സ് പൊളിറ്റിക്‌സ് ഡെ പാരിസ് എന്ന സ്ഥാപനത്തിൽ നിന്ന് രാഷ്ട്രമീമാംസയിൽ എംഫിൽ നേടി.[4] 1994ൽ കൊളംബിയ സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ജേണലിസത്തിൽ നിന്ന് മാസ്റ്റർ ബിരുദം നേടി[5]. ഔദ്യോഗിക ജീവിതംബിബിസി വേൾഡ് സർവ്വീസിന് വേണ്ടി യൂനൈറ്റ് നാഷൻസ് ബ്യുറോകളിൽ പ്രവർത്തിച്ചു. യുനെറ്റ്ഡ് പ്രസ് ഇന്റർനാഷണൽ, ദുബൈ ടിവി, ബ്ലൂംബെർഗ് ഇന്റർനാഷണൽ, റേഡിയോ മോൺടെ കാർളോ മൊയേൻ ഓറിയന്റ്, സിഎൻഎൻ (ലണ്ടൻ) എന്നിവയ്ക്കുവേണ്ടിയും പ്രവർത്തിച്ചു. 2006 മുതൽ ജോർദാനിലെ റോയൽ ഫിലിം കമ്മീഷന്റെ എക്‌സിക്യുട്ടീവ് കമ്മീഷണറാണ്[6] . മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്നതിനു വേണ്ടി ജോർദാൻ മീഡിയ ഇൻസ്റ്റിറ്റിയൂട്ട് എന്ന സ്ഥാനപനത്തിന്റെ സ്ഥാപകയാണ്.[7] പുരസ്‌കാരങ്ങൾ2011 ജൂലൈയിൽ, ഇറ്റലിയിലെ 32ാമത് ഇസ്ച്ചിയ ഇന്റർനാഷണൽ ജേണലിസം അവാർഡ് ചടങ്ങിൽ വെച്ച് മികച്ച അന്താരാഷ്ട്ര പത്രപ്രവർത്തക പുരസ്‌കാരം നേടി[8]. അവലംബം
|
Portal di Ensiklopedia Dunia