റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, തിരുവനന്തപുരം
കേരളത്തിലെ നേത്രചികിത്സാരംഗത്തെ ഗവൺമെൻ്റ് തലത്തിലുള്ള ഏറ്റവും ഉയർന്ന റഫറൽ ആശുപത്രിയാണ് തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി. കേരളത്തിലെ ഏക റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയാണ് തിരുവനന്തപുരത്ത് ഉള്ളത്. പ്രതിദിനം ഏകദേശം 600 ഓളം പേരാണ് റഫറൽ ആയി കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.[1] റഫറൽ ഇല്ലാതെ നേരിട്ട് ചികിത്സയ്ക്കായി എത്തുന്നവർ ഇരുന്നൂറോളം വരും. ചരിത്രംതിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാളിൻ്റെ കാലത്ത് 1905 ൽ ആണ് കണ്ണാശുപത്രി സ്ഥാപിതമായത്.[2] 1951 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചതോടെ ഇത് കോളേജിന്റെ ഒഫ്ത്താൽമോളജി വിഭാഗമായി മാറി.[3] 1995-ൽ കണ്ണാശുപത്രി, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി അഥവാ ആർ.ഐ.ഒ. ആയി ഉയർത്തപ്പെട്ടു. വികസനംതിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ പുതിയ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് 2019 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia