റീഡ് സ്റ്റേൺബർഗ് കോശം![]() ![]() ഹോജ്കിൻ ലിംഫോമ ഉള്ളവരിൽ നിന്നെടുക്കുന്ന ബയോപ്സിയിൽ കാണപ്പെടുന്ന പ്രത്യേകതരം വലിയ കോശങ്ങളാണ് റീഡ് സ്റ്റേൺബെർഗ് കോശങ്ങൾ (Reed–Sternberg cells). ബി-ലിംഫോസൈറ്റുകളാണ് രൂപാന്തരം പ്രാപിച്ച് റീഡ് സ്റ്റേൺബർഗ് കോശങ്ങളായി മാറുന്നത്.[1] എബ്സ്റ്റീൻ ബാർ വൈറസ് മൂലമുണ്ടാവുന്ന ലിംഫോമകളിലാണ് റീഡ് സ്റ്റേൺബർഗ് കോശങ്ങൾ പ്രധാനമായും കണ്ടുവരുന്നത്. ഡൊറോത്തി റീഡ് മെൻഡൻഹാൾ (1874–1964)[2], കാൾ സ്റ്റേൺബർഗ് (1872–1935)[3] എന്നീ ശാസ്ത്രജ്ഞരാണ് ഈ കോശത്തെ കണ്ടുപിടിച്ചത്. ഇവർ രണ്ടുപേരുടെയും പേരിലാണ് (റീഡ് & സ്റ്റേൺബർഗ്) കോശം അറിയപ്പെടുന്നതും. റീഡ് സ്റ്റേൺബർഗ് കോശങ്ങൾക്ക് രണ്ടോ അതിലധികമോ ലോബുകളുള്ള കോശമർമ്മമാണുള്ളത്. സി.ഡി 30, സി.ഡി. 15 എന്നീ കോശ മാർക്കറുകൾ കാണപ്പെടും. സി.ഡി 20 ഉം, സി.ഡി 40 ഉം കാണപ്പെടുകയില്ല. ഹോജ്കിൻ ലിംഫോമ സ്ഥിതീകരിക്കാൻ ബയോപ്സിയിൽ ഈ കോശങ്ങൾ കാണപ്പെടേണ്ടത് അനിവാര്യമാണ്. റിയാക്ടീവ് കഴലവീക്കം ഉണ്ടാക്കുന്ന രോഗങ്ങളിലും റീഡ് സ്റ്റേൺബർഗ് കോശങ്ങൾ കാണപ്പെടാം. അതുകൊണ്ട് ഈ കോശങ്ങളുടെ സാന്നിധ്യം കൊണ്ടുമാത്രം ലിംഫോമ സ്ഥിതീകരിക്കാൻ കഴിയുന്നതല്ല. ലാക്യുനാർ ഹിസ്റ്റിയോസൈറ്റുകൾ എന്ന തരം റീഡ് സ്റ്റേൺബർഗ് കോശങ്ങൾ നൊഡുലാർ സ്ക്ലീറോസിസ് എന്ന തരം ഹോജ്കിൻ ലിംഫോമയിൽ മാത്രം കാണപ്പെടുന്ന കോശങ്ങളാണ്.[4] അവലംബം
|
Portal di Ensiklopedia Dunia