റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽഅസീസ് അൽ സഊദ്
സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസഡറായി നിയമിക്കപ്പെട്ട വ്യക്തിയാണ് റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽഅസീസ് അൽ സഊദ്. 2019 ഫെബ്രുവരി 23 നാണു അമേരിക്കയിലെ സൗദി അറേബ്യൻ എംബസിയിലാണ് ആദ്യമായി ചുമതല ലഭിച്ചത്. [1][2][3] 2019 ഏപ്രിൽ 16 ചൊവ്വാഴ്ച സൽമാൻ രാജാവിന് മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.[4][5] ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംസൗദി കിരീടാവകാശി ആയിരുന്ന സുൽത്താൻ ബിൻ അബ്ദുൽ അസീസിന്റെ പുത്രനായ ബന്ദർ ബിൻ സുൽത്താന്റെയും സൗദി രാജാവായിരുന്ന കിംഗ് ഫൈസലിന്റെ മകളുമായ ഹൈഫ ബിൻത് ഫൈസലിന്റെയും മകളായി സൗദി തലസ്ഥാനമായ റിയാദിൽ 1975 അന്ന് റീമ രാജകുമാരിയുടെ ജനനം. 1983-2005 മുതൽ പിതാവ് ബന്ദർ ബിൻ സുൽത്താൻ അൽ സഊദ് അമേരിക്കൻ അംബാസഡറായിരുന്നു. ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ മ്യൂസിയം പഠനങ്ങളിൽ ബാച്ചിലർ ഓഫ് ആർട്ട്സ് ബിരുദം നേടി. ബിരുദപഠനത്തിനുശേഷം പാരീസിലെ എൽ'ന്റെ ഇൻസ്റ്റിറ്റ്യൂഡ് ഡ്യു മോണ്ടെ അറബ്, വാഷിങ്ടണിലെ സാക്ക്ലർ ഗാലറി ഓഫ് ആർട്ട്സ് എന്നിവിടങ്ങളിൽ പഠനം നടത്തി. 2014 ൽ THNK School of Creative Leadership സ്കൂളിൽ പഠനം നടത്തി. വ്യക്തി ജീവിതവും കുടുംബവുംപിതാവിന്റെയും മാതാവിന്റെയും വഴിക്കു റീമ രാജകുമാരി ആധുനിക സൗദിയുടെ സ്ഥാപകൻ ആയ ഇബ്നു സഊദ് എന്നറിയപ്പെടുന്ന അബ്ദുൾ അസീസ് രാജാവിന്റെ താവഴിയിൽ പെടുന്നു. ഫൈസൽ ബിൻ തുർക്കി ബിൻ നാസർ ബിൻ അബ്ദുൾ അസീസ് സഊദിനെ വിവാഹം ചെയ്തിരുന്നു, രണ്ടു മക്കളുണ്ട് (മകൻ തുർകി, മകൾ സാറാ). റീമയും ഭർത്താവും 2012-ൽ വിവാഹമോചിതരായി. അവലംബം
|
Portal di Ensiklopedia Dunia