റൂത്ത് ചാറ്റർട്ടൺ
റൂത്ത് ചാറ്റർട്ടൺ (ജീവിതകാലം: ഡിസംബർ 24, 1892 - നവംബർ 24, 1961) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര, ടെലിവിഷൻ നടിയും പൈലറ്റും നോവലിസ്റ്റുമായിരുന്നു. 1930-കളുടെ ആരംഭം മുതൽ പകുതി വരെ ഏറ്റവും ജനപ്രിയയായിരുന്ന അവർ അതേ കാലഘട്ടത്തിൽ ഒരു വൈമാനിക എന്ന നിലയിൽ പ്രാധാന്യം നേടിയിരുന്നു. അക്കാലത്ത് അമേരിക്കൻ ഐക്യനാടുകളിലെ ചുരുക്കം ചില വനിതാ പൈലറ്റുമാരിൽ ഒരാളായിരുന്നു അവർ. 1930-കളുടെ അവസാനത്തിൽ, ചാറ്റർട്ടൺ ചലച്ചിത്ര അഭിനയത്തിൽ നിന്ന് വിരമിച്ചെങ്കിലും നാടകവേദിയിലൂടെ അഭിനയം തുടർന്നു. 1940 കളുടെ അവസാനത്തിൽ നിരവധി ടെലിവിഷൻ വേഷങ്ങൾ അവതരിപ്പിച്ച അവർ 1950 കളിൽ ഒരു വിജയംവരിച്ച നോവലിസ്റ്റായി. ആദ്യകാല ജീവിതംവാസ്തുശില്പിയായ വാൾട്ടറുടെയും ലിലിയൻ (മുമ്പ്, റീഡ്) ചാറ്റർട്ടണിന്റെ മകളായി 1892 ലെ ക്രിസ്മസ് രാവിൽ ന്യൂയോർക്ക് നഗരത്തിലാണ് ചാറ്റർട്ടൺ ജനിച്ചത്.[1] അവൾ ഇംഗ്ലീഷ്, ഫ്രഞ്ച് വംശജയായിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. ന്യൂയോർക്കിലെ പെൽഹാമിലെ മിസിസ് ഹേഗൻസ് വിദ്യാലയത്തിലാണ് ചാറ്റർടൺ പഠനം നടത്തിയത്.[2] അവലംബം |
Portal di Ensiklopedia Dunia