റെജിയോൺ ഡെ മഗല്യാൻസ് ഡെല യെ അന്റാർട്ടിക്ക ചിലെന
ചിലിയിലെ 15 പ്രവിശ്യകളിൽ ഒന്നാണ് റീജിയൺ ഓഫ് മഗല്ലൻ. ഔദ്യോഗികമായി XII റീജിയൺ ഓഫ് മഗെല്ലൻ ആൻഡ് ചിലിയൻ അന്റാർട്ടിക്ക എന്നാണ് ഇത് അറിയപ്പെടുന്നത് (Spanish: XII Región de Magallanes y de la Antártica Chilena ),[2] ചിലിയുടെ ഏറ്റവും തെക്കുള്ളതും ഏറ്റവും വലിപ്പമുള്ളതും ഈ മേഖലയ്ക്കാണ്. ഈ മേഖലയേയേക്കാൾ ജനസംഖ്യ കുറഞ്ഞ ഒരു മേഖല മാത്രമേ ചിലിയിലുള്ളൂ. ഇതിനെ നാലു പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്: അൾട്ടിമ എസ്പെരാൻസ, മഗല്ലൻ, ടിയറ ഡെൽ ഫുയെഗോ, അന്റാർട്ടിക്ക ചിലെന എന്നിവ. ടോറെസ് ഡെൽ പൈൻ, കേപ്പ് ഹോൺ, ടിയറ ഡെൽ ഫുയെഗോ ദ്വീപ് മഗെല്ലൻ കടലിടുക്ക് എന്നിവ ഇവിടുത്തെ പ്രസിദ്ധമായ സ്ഥലങ്ങളാണ്. ചിലി അവകാശവാദമുന്നയിക്കുന്ന അന്റാർട്ടിക്കയുടെ ഭാഗങ്ങളും ഈ മേഖലയുടെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. പന്നിവളർത്തൽ, എണ്ണ ഖനനം, വിനോദസഞ്ചാരം എന്നിവയാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം. . പാറ്റഗോണിയൻ എക്സ്പെഡിഷൻ റേസ് [3] അവലംബം
സ്രോതസ്സ്
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia