ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ നിർമ്മാണ കമ്പനിയും റെഡ് ഹാറ്റ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിർമാതക്കളുമാണ് 1993 സ്ഥാപിക്കപ്പെട്ട റെഡ് ഹാറ്റ് (Red Hat, Inc.) (NYSE: RHT) കമ്പനി .റെഡ് ഹാറ്റിന്റെ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനം അമേരിക്കയിലുള്ള നോർത്ത് കരോലിനയിലെ രാഹ്ലീയിലാണ് .[5]
റെഡ് ഹാറ്റ് നിരവധി സോഫ്റ്റ്‌വേർ പ്രോജക്ടുകൾ സംഭാവന ചെയ്തിട്ടുണ്ട്, മാത്രമല്ല പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേർ പാക്കേജുകൾ ഏറ്റെടുത്ത് അവ ഓപ്പൺ സോഴ്സ് ആയി വിതരണവും നടത്തിയിട്ടുണ്ട്. 2009-ൽ ലിനക്സ് കെർണലിലേക്ക് ഏറ്റവും കൂടുതൽ വികസനം നടത്തിയത് റെഡ് ഹാറ്റ് ആണ്[6].
ചരിത്രം
ബോബ് യങ്, മാർക്ക് വിങ് എന്നിവർ ചേർന്നാണ് റെഡ് ഹാറ്റ് സ്ഥാപിച്ചത്. ബോബ് യങ് യുണിക്സ് യൂട്ടിലിറ്റികൾ വിൽക്കുവന്ന കമ്പനി സ്ഥാപിച്ചു. അതേ സമയം മാർക്ക് വിങ് റെഡ് ഹാറ്റ് ലിനക്സ് എന്ന തന്റേതായ ലിനക്സ് വിതരണം പുറത്തിറക്കി[7]. ഇത് വളരെയധികം പ്രശസ്തി നേടി. തുടർന്ന് ഇരുവരും ചേർന്ന് റെഡ് ഹാറ്റ് സ്ഥാപിച്ചു. സർവ്വകലാശാലയിൽ ആയിരിക്കുമ്പോൾ ചുവന്ന തൊപ്പി ധരിച്ചാണ് മാർക്ക് വന്നിരുന്നത്[8][9][10]. ഇതുകാരണമാണഅ തന്റെ ലിനക്സ് വിതരണത്തിന് റെഡ് ഹാറ്റ് എന്ന് നാമധേയം ചെയ്തത്.
ആഗസ്റ്റ് 15 1999-ൽ റെഡ് ഹാറ്റ് പൊതു കമ്പനിയായി[7]. സി.ഇ.ഒ. സ്ഥാനത്ത് ബോബ് യങിന്റെ പിൻഗാമിയായി മാത്യൂ സുലിക് സ്ഥാനമേറ്റു[11].