റെനെ മാഗ്രിറ്റ്
ബൽജിയൻ, സർറിയലിസ്റ്റ് ചിത്രകാരനായിരുന്നു റെനെ മാഗ്രിതെ .(René François Ghislain Magritte- 1898 നവംബർ 21 – 1967 ഓഗസ്റ്റ് 15) മഗ്രിതെയുടെ ചിന്തോദ്വീപകവും,സരളവുമായ സർറിയലിസ്റ്റ് ചിത്രങ്ങൾ കലാസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റി. കലാവബോധത്തെക്കുറിച്ചുള്ള മുൻധാരണകളേയും, വ്യവസ്ഥാപിതമായ സൗന്ദര്യസങ്കല്പങ്ങളേയും വെല്ലുവിളിയ്ക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ. ആദ്യകാലജീവിതംതയ്യൽക്കാരനും തുണിവ്യാപാരിയുമായിരുന്ന ലിയോപോൾഡ് മാഗ്രിതെയുടേയും റജിനയുടേയും കനിഷ്ഠപുത്രനായാണ് റെനെ ജനിച്ചത്.[1] 1910 മുതൽ തന്നെ ചിത്രരചനയുടെ ബാലപാഠങ്ങൾ മഗ്രിതെ അഭ്യസിയ്ക്കുകയുണ്ടായി. മാതാവ് റെനേയുടെ പതിമൂന്നാമത്തെ വയസ്സിൽ സാംബ്ഹ നദിയിൽച്ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. റെനെയുടെ മനസ്സിൽ തങ്ങിനിന്ന ആ ദുരന്തചിത്രങ്ങൾ പിൽക്കാലത്ത് അദ്ദേഹത്തിന്റെ 1927–1928 കാലയളവിലെ രചനകളിൽ പ്രത്യക്ഷമായിട്ടുണ്ടെന്നു അനുമാനിയ്ക്കപ്പെട്ടിട്ടുണ്ട്.[2] വസ്തുക്കൾക്ക് അവയുടെ യതാതഥമായ അർത്ഥങ്ങളല്ലാതെ മറ്റൊരുതലത്തിൽ അവ സംവേദ്യമാകുമെന്ന് തന്റെ ചിത്രങ്ങളിലൂടെ റെനെ മഗ്രിതെ സമർത്ഥിച്ചു. അവലംബം
|
Portal di Ensiklopedia Dunia