സൾമോനിഡേ സ്പീഷീസിൽ കാണപ്പെടുന്ന ഏഷ്യയിലെയുംവടക്കേ അമേരിക്കയിലെയുംപസഫിക് മഹാസമുദ്രത്തിലെ തണുത്ത ജലമുള്ള പോഷകനദികളിലെ തദ്ദേശവാസിയായ ഒരു ട്രൗട്ട് ആണ് റെയിൻബോ ട്രൗട്ട് (Oncorhynchus mykiss). സ്റ്റീൽഹെഡ് (ചിലപ്പോൾ "സ്റ്റീൽഹെഡ് ട്രൗട്ട്" എന്നുവിളിക്കുന്നു.) കോസ്റ്റൽ റെയിൻബോ ട്രൗട്ട് (O. m. irideus) അല്ലെങ്കിൽ കൊളംബിയ റിവർ റെഡ് ബാൻഡ് ട്രൗട്ടിൻറെ (O. m. gairdneri), ഒരു അനഡ്രോമസ് ടൈപ് (sea-run) ആയ ഈ മത്സ്യം സാധാരണയായി രണ്ടു മുതൽ മൂന്നു വർഷം വരെ സമുദ്രത്തിൽ ജീവിച്ചതിന് ശേഷം ശുദ്ധജലത്തിലേക്ക് തിരിച്ച് പോകുന്നു. മഹാ തടാകങ്ങളിൽ പ്രവേശിപ്പിച്ച ശുദ്ധജല ഇനങ്ങൾ പോഷകനദികളിലേയ്ക്ക് കുടിയേറുകയും ചെയ്തവയെ സ്റ്റീൽഹെഡ് ട്രൗട്ട് എന്നു വിളിക്കുന്നു.
മുതിർന്ന ശുദ്ധജല റെയിൻബോ ട്രൗട്ട് 1 മുതൽ 5 പൌണ്ട് (0.5, 2.3 കി.ഗ്രാം) വരെ തൂക്കം കണ്ടുവരുന്നു. അതേസമയം, തടാകവാസികൾക്കും അനട്രോമസ് ഫോമുകൾക്കും 20 കിലോഗ്രാം (9 കിലോ) ഭാരം കാണപ്പെടുന്നു. വാസസ്ഥലത്തിനനുസൃതമായി ഉപവർഗ്ഗങ്ങളുടെ നിറവും വ്യത്യസ്തപ്പെട്ടിരിക്കുന്നു. വീതിയുള്ള ചുവന്നവരകൾകൊണ്ട് മുതിർന്നമത്സ്യത്തെ വേർതിരിച്ചറിയാൻ സാധിക്കുന്നു.
നിർദ്ദിഷ്ട ഉപജാതികളുടെ ചില പ്രാദേശിക വിഭാഗങ്ങളായ സ്റ്റീൽഹൈഡുകളുടെ കാര്യത്തിൽ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിലോ വംശനാശഭീഷണി ഉയർത്തുന്ന വിഭാഗത്തിലോ ഉൾപ്പെടുന്നു. സ്റ്റീൽഹെഡ് ട്രൗട്ട് വാഷിംഗ്ടണിലെ ഔദ്യോഗിക സംസ്ഥാന മത്സ്യമാണ്.[1]
ടാക്സോണമി
റെയിൻബോ ട്രൌട്ടിന്റെ ശാസ്ത്രീയ നാമം ഓങ്കോർഹിൻചസ് മൈക്കിസ് ആണ്.[2]ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനും ടാക്സോണമിസ്റ്റായ ജോഹാൻ ജൂലിയസ് വാൾബവും 1792-ൽ സൈബീരിയയിലെ കാംചത്ക ഉപദ്വീപിലെ ടൈപ്പ് സ്പീഷീസിനെ അടിസ്ഥാനമാക്കിയാണ് ഈ സ്പീഷീസിന് ആദ്യം പേരു നല്കിയത്. കാംചത്കാനിലെ പ്രാദേശിക മത്സ്യമായ മൈകിഷ എന്ന മത്സ്യത്തിന്നുപയോഗിച്ചിരുന്ന നാമത്തിൽനിന്നാണ് വാൾബം മൈക്കിസ് എന്ന യഥാർത്ഥ സ്പീഷിസ് നാമം നല്കിയത്. ഗ്രീക്ക് ഓസ്കോസ് ("ഹുക്ക്"), റിൻകോസ് ("മൂക്ക്") എന്നിവയിൽ നിന്നുമാണ് ജീനസ് പേർ വന്നത്. ഇണചേരൽ കാലഘട്ടത്തിൽ ആൺമീനുകളുടെ ഹൂക്കിംഗ് താടിയെ ഇത് പരാമർശിക്കുന്നു.[3]ഫോർട്ട് വാൻകൗവറിലെ കൊളംബിയ നദിയിൽനിന്ന് റിച്ചാർട്സൺ നൽകിയ സ്പെസിമെന് മേരിഡിത്ത് ഗായദ്നർ എന്ന ഹഡ്സൺസ് ബേ കമ്പനി സർജനെ ബഹുമാനിക്കാൻ 1836 -ൽ സ്കോട്ട്ലർ പ്രകൃതിശാസ്ത്രജ്ഞനായ സർ ജോൺ റിച്ചാർഡ്സൺ, ഈ സ്പീഷീസിന്റെ പേര് സാൾമോ ഗായെഡ്നറി എന്നു നല്കി. [4]
1855- ൽ, കാലിഫോർണിയ അക്കാഡമി ഓഫ് സയൻസസിലെ ജിയോളജി ആൻഡ് മിനറോളജി ക്യൂറേറ്റർ [5]വില്യം പി. ഗിബ്ബൻസ്[6]സാൽമോ ഇറിഡിയ (ലത്തീൻ: റെയിൻബോ ), പിന്നീട് സാൽമോ ഇറിഡിയസ് എന്ന് ശരിപ്പെടുത്തി. ടൈപ്പ് സ്പീഷീസായ ഇതിനെ വാൽബം ന്റെ വിവരണം അനുസരിക്കാതെ നിർണ്ണയിക്കപ്പെട്ടതോടെ ഈ പേരുകൾ തെറ്റായി വരുന്നു.[7] പസഫിക് തടത്തിൽ കാണപ്പെടുന്ന ട്രൗട്ടുകൾ പസഫിക് സാൽമനുകളും അറ്റ്ലാന്റിക് നദീതടത്തുള്ള സാൽമോ - ബ്രൌൺ ട്രൌട്ട് (സാൽമ ട്രുത്തറ്റ) അല്ലെങ്കിൽ അറ്റ്ലാന്റിക് സാൽമൺ (സാൽമോ സാൽവർ) എന്നിവയുമായി ജനറ്റിക്കലായി വളരെ സാമ്യം 1989-ലെ മോർഫോളജിക്കൽ ആന്റ് ജനിറ്റിക് സ്റ്റഡീസ് സൂചിപ്പിക്കുന്നു. [8]1989-ൽ ടാക്സോണമിക് അധികാരികൾ റെയിൻബോ ട്രൗട്ടും കട്ട്ത്രൗട്ട് ട്രൗട്ടും മറ്റ് പസഫിക് ബേസിൻ ട്രൗട്ടും ഓങ്കർഹിഞ്ചസ് ജീനസിലേയ്ക്ക് മാറ്റി. വാൽബോമിന്റെ പേരിനായിരുന്നു മുൻഗണന. അതിനാൽ ഓങ്കർഹിഞ്ചസ് മൈക്കിസ് എന്ന ശാസ്ത്രീയ നാമം റെയിൻബോ ട്രൗട്ടിന്റെ ശാസ്ത്രീയനാമമായി മാറി.
ഉപവർഗ്ഗങ്ങൾ
ഫിഷറീസ് ജൈവശാസ്ത്രജ്ഞൻ റോബർട്ട് ജെ. ബെൻകെ (2002) വിവരിച്ച ഓങ്കോർഹിൻചസ് മൈക്കിസിന്റെ ഉപവർഗ്ഗങ്ങൾ താഴെ നൽകിയിരിക്കുന്നു.[9]
പടിഞ്ഞാറൻ ശാന്തസമുദ്രം: കാംചത്ക ഉപദ്വീപ്, കംചത്കയുടെ കിഴക്കുഭാഗത്തെ കമാൻഡർ ദ്വീപുകളിൽ നിന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒകോത്സ്ക് കടലിലും അമർ നദിയിലും ഇതിനെക്കാണപ്പെടുന്നു.
തീരദേശ ഇനം
തീരദേശ റെയിൻബോ ട്രൗട്ട്
O. m. irideus (Gibbons, 1855)
തെക്കൻ കാലിഫോർണിയയിലെ തെക്ക് അലാസ്കയിലേയ്ക്ക് അലൂഷ്യൻ ദ്വീപുകളിൽ നിന്ന് പസഫിക്ക് സമുദ്രത്തിലേയ്ക്കുള്ള പോഷകനദികളിൽ കാണുന്ന അനഡ്രോമസ് ഇനങ്ങളെ സ്റ്റീൽഹെഡ് എന്നും ശുദ്ധജല ഇനത്തെ റെയിൻബോ ട്രൗട്ട്' എന്നും അറിയപ്പെടുന്നു.
Ocean and fresh water forms of coastal rainbow trout; a.k.a. "steelhead" O. m. irideus
O. m. spp., ഒന്റാറിയോ മന്ത്രാലയത്തിലെ അക്വാട്ടിക് ഇക്കോസിസ്റ്റംസ് റിസർച്ച് സെക്ഷനിൽ നിന്നും 1994- ൽ പ്രസിദ്ധീകരിച്ച സൃഷ്ടികളിൽ ജൈവശാസ്ത്രജ്ഞൻ എൽ. എം. കാൾ ഈ ഉപജാതികളെ വേർതിരിച്ചതിൽ ബെഹ്ൻകെയെ ഒരു പ്രത്യേകസ്പീഷീസായി പരിഗണിച്ചിരുന്നു.[10]
കാലിഫോർണിയയിലെ സിസ്കിയോ കൗണ്ടിയിലെ ഷീപ്ഹെവൻക്രീക്കിലെ സ്വദേശവാസിയാണ്. 1972 -ൽ സ്വാംപ് ക്രീക്കിലും 1974 ലും, 1977 ൽ ട്രൗട്ട് ക്രീക്കിലേയ്ക്കും ഇതിനെ മാറ്റിപാർപ്പിച്ചു.
കാലിഫോർണിയയിലെ ടുലേർകൗണ്ടിയിൽ കേൺ നദിയുടെ പോഷകനദികളിലെ തദ്ദേശവാസിയാണ്. അതിന്റെ ഇപ്പോഴത്തെ ശ്രേണി അതിന്റെ ചരിത്രപരമായ ശ്രേണിയിൽ നിന്നും കുത്തനെ കുറഞ്ഞു. അവശേഷിക്കുന്ന ഇനങ്ങൾ ഡർവുഡ് ക്രീക്കിന് മുകളിലുള്ള കെർ നദിയിൽ, അപ്പർ നിനെമൈൽ, ററ്റിലസ്നക്ക്, ഒസ ക്രീക്ക് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
ലിറ്റിൽ കേൺ നദിയുടെ പോഷകനദികളിലെ തദ്ദേശവാസിയാണ്. 100 മൈൽ (160 കി.മീ) കെർന നദീതടത്തിലെ അഞ്ച് ഹെഡ് വാട്ടർ സ്ട്രീമുകളിൽ മാത്രമായി നിയന്ത്രിച്ചിരിക്കുന്നു. (വെറ്റ് മെഡോസ്, ഡഡ്മാൻ, സോഡ സ്പ്രിംഗ്, വില്ലൊ, ഷീപ്പ്, ഫിഷ് ക്രീക്സ്) [11]
മെക്സികോ ഫോംസ്
മെക്സിക്കൻ റെയിൻബോ ട്രൗട്ട് Rio Yaqui, Rio Mayo and Guzman trout Rio San Lorenzo and Arroyo la Sidra trout Rio del Presidio trout
O. m. nelsoni (Evermann, 1908)
ചിലപ്പോൾ നെൽസന്റെ ട്രൗട്ട് എന്നറിയപ്പെടുന്നു, ഇത് മൂന്നു വ്യത്യസ്ത ഭൂമിശാസ്ത്ര ഗ്രൂപ്പുകളിൽ കാണപ്പെടുന്നു. ഗവേഷണത്തിന് വേണ്ടി ടാക്സോണമിക്കൽ തരംതിരിക്കൽ നടന്നുകൊണ്ടിരിക്കുന്നു. ഈ ഗ്രൂപ്പിൽ പല തരത്തിലുള്ള ഫോമുകളും ഉണ്ടാവാം.[12]
മ്യൂട്ടറ്റഡ് ഫോംസ്
ഗോൾഡൻ റെയിൻബോ ട്രൗട്ട് പലോമിനോ ട്രൗട്ട്
പലോമിനോ ട്രൗട്ട് എന്നുംവിളിക്കുന്ന ഗോൾഡൻ റെയിൻബോ ട്രൗട്ട് സിംഗിൾ മ്യൂട്ടേറ്റെഡ് കളർ വേരിയന്റ് ആണ്. O. mykiss 1955- ൽ ഒരു വെസ്റ്റ് വെർജീനിയയിൽ ഫിഷ് ഹാറ്റ്ചറി ആരംഭിച്ചു. [13][14] Golden rainbow trout are predominantly yellowish, lacking the typical green field and black spots but retaining the diffuse red stripe.[14] പലോമിനോ ട്രൌട്ട് ഗോൾഡൻ ട്രൗട്ടിന്റെയും റെയിൻബോ ട്രൗട്ടിന്റെയും സങ്കരയിനമാണ്. ഇതിന്റെ ഫലമായി ഒരു ഇന്റർമീഡിയറ്റ് കളർ ലഭിക്കുന്നു. ഗോൾഡൻ ട്രൗട്ട് പ്രകൃതിദത്തമായി ലഭിക്കുന്ന ഇനമല്ല.O. m. aguabonita, [14]
↑ "Symbols of Washington State". Washington State Legislature. Retrieved 2013-11-29.
↑ Behnke, Robert J. (2002). "Rainbow and Redband Trout". Trout and Salmon of North America. Tomelleri, Joseph R. (illustrator). New York: The Free Press. p. 67. ISBN 0-7432-2220-2.
↑ Behnke, Robert J. (2002). "Genus Oncorhynchus". Trout and Salmon of North America. Tomelleri, Joseph R. (illustrator). New York: The Free Press. pp. 10–21. ISBN 0-7432-2220-2.
↑ Richardson, John; Swainson, William; Kirby, William (1836). "Fauna Boreali-Americana, or, The Zoology of the Northern Parts of British America: Containing Descriptions of the Objects of Natural History Collected on the Late Northern Land Expeditions, Under Command of Captain Sir John Franklin, R.N. (1829) Part Third: The Fish". London: Richard Bentley. p. 221. OCLC 257860151.
↑ "Invertebrate Zoology and Geology". California Academy of Sciences. Archived from the original on 2013-12-12. Retrieved 2013-12-16.
↑ "Invertebrate Zoology and Geology". California Academy of Sciences. Archived from the original on 2013-12-12. Retrieved 2013-12-16.
↑ Behnke, Robert J. (1966). "Relationships of the Far Eastern Trout, Salmo mykiss Walbaum". Copeia. 1966 (2): 346–348. doi:10.2307/1441145. JSTOR 1441145.
↑ Smith, Gerald R.; Stearley, Ralph F. (1989). "The Classification and Scientific Names of Rainbow and Cutthroat Trouts". Fisheries. 14 (1): 4–10. doi:10.1577/1548-8446(1989)014<0004:TCASNO>2.0.CO;2.
McDermand, Charles (1946). Waters of the Golden Trout Country. New York: G.P. Putnam's Sons.
Montaigne, Fen (1998). "Kamchatka". Reeling in Russia. New York: St. Martins Press. pp. 251–270. ISBN0-312-18595-2.
Scott and Crossman (1985) Freshwater Fishes of Canada. Bulletin 184. Fisheries Research Board of Canada. Page 189. ISBN0-660-10239-0
Walden, Howard T. 2nd (1964). "Rainbow, Cutthroat, and Golden Trout". Familiar Freshwater Fishes of America. New York: Harper & Row, Publishers. pp. 14–33.{{cite book}}: CS1 maint: numeric names: authors list (link)