റെയ്മൻഡ് വഹാൻ ദാമേദിയൻ
എം.ആർ .ഐ സ്കാനുകളുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞനാണ് റെയ്മൻഡ് വഹാൻ ദാമേദിയൻ.(ജ: മാർച്ച് 16, 1936 -ന്യൂയോർക്ക്). അർമേനിയൻ വംശജനായ ദാമേദിയൻ ശരീരത്തിലെ പൊട്ടാസ്യം, സോഡിയം തന്മാത്രകളെ കേന്ദ്രീകരിച്ച് നടത്തിയ ഗവേഷണങ്ങളാണ് എം.ആർ.ഐ സ്കാനുകളുടെ നിർമ്മാണത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചത്.[1] 1969 ൽ ആദ്യമായി ഒരു സ്കാനിങ് യന്ത്രത്തിനു അദ്ദേഹം രൂപകല്പന നൽകിയിരുന്നു.കൂടാതെ 1977-ൽ അർബ്ബുദകോശങ്ങളെ വേർതിരിച്ചറിയുന്നതിനുള്ള ഒരു പരിശോധനാരീതി മനുഷ്യനിൽ ആദ്യമായി പരീക്ഷിച്ചതും അർമേദിയനായിരുന്നു.[2][3] വിദ്യാഭ്യാസം1956-ൽ വിസ്കോൺസിൻ -മാഡിസൺ സർവ്വകലാശാലയിൽനിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ദാമേദിയൻ 1960 ൽ വൈദ്യശാസ്ത്രത്തിൽ എം. ഡി. ബിരുദവും നേടുകയുണ്ടായി.[4] ബഹുമതികൾ2003-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനു ദാമേദിയൻ പരിഗണിയ്ക്കപ്പെടാതിരുന്നത് ഒട്ടേറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.[5]
പുറംകണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia