റെറ്റിനൽ പിഗ്മെൻറ് എപ്പിത്തീലിയം
ന്യൂറോസെൻസറി റെറ്റിനയ്ക്ക് തൊട്ടുചേർന്നുള്ള പിഗ്മെന്റ് സെൽ പാളിയാണ് റെറ്റിന പിഗ്മെന്റ് എപിത്തീലിയം (RPE) . ഇത് അടിയിലെ രക്തക്കുഴലുകളുടെ പാളിയായ കൊറോയിഡിനെ റെറ്റിന വിഷ്വൽ സെല്ലുകളുമായി ബന്ധിപ്പിക്കുന്നതിനും, റെറ്റിന വിഷ്വൽ സെല്ലുകളെ പോഷിപ്പിക്കുന്നതിനും സഹായിക്കുന്നു . [1] ചരിത്രം![]() ആർപിഇ ഇരുണ്ടതാണെന്ന (പല മൃഗങ്ങളിലും കറുപ്പ് നിറം ആണ്, മനുഷ്യരിൽ പക്ഷെ തവിട്ട് നിറത്തിലാണ്) നിരീക്ഷണത്തെ സൂചിപ്പിച്ചുകൊണ്ട് , റെറ്റിനൽ പിഗ്മെൻറ് എപ്പിത്തീലിയം 18, 19 നൂറ്റാണ്ടുകളിൽ പിഗ്മെന്റം നൈഗ്രം എന്നാണ് അറിയപ്പെട്ടിരുന്നത്. [2] അനാട്ടമിപിഗ്മെൻറ് ഗ്രാന്യൂളുകൾ കൊണ്ട് സാന്ദ്രമായ ഷഡ്ഭുജകോശങ്ങളുടെ ഒരൊറ്റ പാളിയാണ് ആർപിഇ നിർമ്മിച്ചിരിക്കുന്നത്. [1] ബാഹ്യ ഉപരിതലത്തിൽ നിന്ന് നോക്കുമ്പോൾ, ഈ കോശങ്ങൾ മിനുസമാർന്നതും ഷഡ്ഭുജാകൃതിയിലുള്ളതുമാണ്. മുറിച്ചുവെച്ച രീതിയിൽ കാണുമ്പോൾ, ഓരോ സെല്ലിലും ഒരു വലിയ ഓവൽ ന്യൂക്ലിയസ് അടങ്ങിയ ബാഹ്യ നോൺ പിഗ്മെന്റ് ഭാഗവും, റോഡുകൾക്കിടയിലുള്ള നേരായ ത്രെഡ് പോലുള്ള പ്രോസസുകളുടെ ഒരു ശ്രേണിയായി നീളുന്ന, ഒരു ആന്തരിക പിഗ്മെന്റ് ഭാഗവും ഉണ്ട്. പ്രവർത്തനംപ്രകാശ ആഗിരണം, എപ്പിത്തീലിയൽ ട്രാൻസ്പോർട്ട്, സ്പേഷ്യൽ അയോൺ ബഫറിംഗ്, വിഷ്വൽ സൈക്കിൾ, ഫാഗോ സൈറ്റോസിസ്, സ്രവണം, രോഗപ്രതിരോധ മോഡുലേഷൻ എന്നിങ്ങനെ ആർപിഇക്ക് നിരവധി പ്രവർത്തനങ്ങൾ ഉണ്ട്, [3] . പാത്തോളജിആൽബിനോസിന്റെ കണ്ണിൽ, ഈ പാളിയുടെ കോശങ്ങളിൽ പിഗ്മെന്റ് അടങ്ങിയിട്ടില്ല. പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ [4] [5], റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്നിവയിൽ ആർപിഇയുടെ അപര്യാപ്തത കാണപ്പെടുന്നു. പ്രമേഹ റെറ്റിനോപ്പതിയിലും ആർപിഇ ഉൾപ്പെടുന്നു. ഗാർഡ്നർ സിൻഡ്രോമിന്റെ സവിശേഷത എഫ്എപി (ഫമിലിയൽ അഡിനോമാറ്റസ് പോളിപ്സ്), ഓസിയസ്, സോഫ്റ്റ് ടിഷ്യു ട്യൂമറുകൾ, റെറ്റിന പിഗ്മെന്റ് എപിത്തീലിയം ഹൈപ്പർട്രോഫി, ഇംപാക്റ്റഡ് പല്ലുകൾ എന്നിവയാണ്. [6] പരാമർശങ്ങൾThis article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia