റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ഇൻ ടു ഈജിപ്ത് (വാൻ ഡിക്ക്)![]() 1630-ൽ ആന്റണി വാൻ ഡിക് വരച്ച പെയിന്റിംഗാണ് റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ഇൻ ടു ഈജിപ്റ്റ്. ഈ ചിത്രം ഒരു സാധാരണക്കാരൻ നിയോഗിച്ചതാകാം. ജോസഫ്, മേരി, യേശു എന്നിവരുടെ വിശുദ്ധ കുടുംബത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ബവേറിയയിലെ സമ്മതിദായകൻ മാക്സിമിലിയൻ രണ്ടാമൻ ഇമ്മാനുവേലിന്റെ ഉടമസ്ഥതയിലായിരുന്നു. ഇപ്പോൾ ഈ ചിത്രം മ്യൂണിക്കിലെ ആൽട്ടെ പിനാകോതെക്കിലാണ് സംരക്ഷിച്ചിരിക്കുന്നത്. കലയിലെ ഒരു ജനപ്രിയ വിഷയമായിരുന്നു റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ഇൻ ടു ഈജിപ്ത്. ചിത്രകാരനെക്കുറിച്ച്![]() ഫ്ലെമിഷ് ചിത്രകാരനായിരുന്നു ആന്റണി വാൻ ഡിക് 17-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായിരുന്നു. അവസാന കാലത്ത് ലണ്ടനിൽ താമസമുറപ്പിച്ച ഡിക് ചാൾസ് ഒന്നാമന്റെ സേവനത്തിലായിരുന്നു. ചാൾസ് ഇദ്ദേഹത്തിന് നൈറ്റ് ഹുഡ് പദവി നൽകി ആദരിച്ചു. ചാൾസിന്റെ രാജസദസ്സ് അത്യാകർഷകമായി ഡിക് വരച്ചിട്ടുണ്ട്. രാജാവിന്റേയും ബന്ധുക്കളുടേയും ചിത്രങ്ങൾ ഡിക് വരച്ചത് കൊട്ടാരത്തിൽ സൂക്ഷിച്ചുവരുന്നു. ലണ്ടനിലെ നാഷണൽ ഗ്യാലറിയിൽ ഡിക് വരച്ച ചാൾസിന്റെ വലിപ്പമേറിയ ചിത്രം സന്ദർശകരെ ആകർഷിക്കുന്നു. മതപരവും ചരിത്രപരവുമായ ചിത്രരചനകളും ജലച്ചായ പ്രകൃതിദൃശ്യങ്ങളും ഡിക് സൃഷ്ടിച്ചിട്ടുണ്ട്. ഈ കലാകാരൻ 1641-ൽ അന്തരിച്ചു. ഗ്രന്ഥസൂചിക
|
Portal di Ensiklopedia Dunia