റേച്ചൽ എലിസബത്ത് ബോസ്റ്റൺ
റേച്ചൽ എലിസബത്ത് ബോസ്റ്റൺ (ജനനം: മെയ് 9, 1982) ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ്. നിരവധി സ്വതന്ത്ര സിനിമകളിൽ ബോസ്റ്റൺ പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ളതുകൂടാതെ അനേകം ടെലിവിഷൻ പരമ്പരകളിലെ ഒരു സ്ഥിര അഭിനേതാവുമായിരുന്നു. എൻബിസി നാടക പരമ്പരയായ അമേരിക്കൻ ഡ്രീംസിൽ 2002 മുതൽ 2005 വരെയും, ഹ്രസ്വകാല സിബിഎസ് സിറ്റ്കോം ദി എക്സ് ലിസ്റ്റിൽ 2008 ലും യുഎസ്‌എ നെറ്റ്‌വർക്ക് പരമ്പര ഇൻ പ്ലെയിൻ സൈറ്റിൽ 2008 മുതൽ 2012 വരെയും അഭിനയിച്ചു. 2013 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ലൈഫ് ടൈം ഫാന്റസി-നാടക പരമ്പരയായ വിച്ചസ് ഓഫ് ഈസ്റ്റ് എന്റിൽ ഇൻഗ്രിഡ് ബ്യൂചാംപ് എന്ന കഥാപാത്രമായി ബോസ്റ്റൺ അഭിനയിച്ചു. ആദ്യകാലംടെന്നസിയിലെ ചട്ടനൂഗയിൽ ജനിച്ച എലിസബത്ത് ബോസ്റ്റൺ ടെന്നസിയിലെ സിഗ്നൽ മൌണ്ടനിൽ വളരുകയും പതിനേഴാമത്തെ വയസ്സിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനായി ന്യൂയോർക്ക് നഗരത്തിലേയ്ക്ക് പോകുകയും ചെയ്തു. 1999 ൽ മിസ് ടെന്നസി ടീൻ യുഎസ്‌എ ആയിരുന്ന എലിസബത്ത് ബോസ്റ്റൺ ദേശീയ സൌന്ദര്യ മത്സരത്തിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്നു.[1] ഔദ്യോഗികജീവിതം2002 മുതൽ 2005 വരെയുള്ള കാലത്തു സംപ്രേഷണം ചെയ്ത അമേരിക്കൻ ഡ്രീംസ് എന്ന എൻബിസി പരമ്പരയയിൽ ബോസ്റ്റൺ അഭിനയിച്ചു. പ്രയർ കുടുംബത്തിലെ മൂത്ത പുത്രന്റെ പത്നിയായ ബേത്ത് പ്രയർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ അവർ അവതരിപ്പിച്ചത്. ദി ക്ലോസർ, ലാസ് വെഗാസ്, ദി ഡെയ്‌ലി ഷോ, കർബ് യുവർ എന്തൂസ്യാസം, ഗ്രേയ്സ് അനാട്ടമി, റൂൾസ് ഓഫ് എൻഗേജ്മെന്റ്, ക്രോസിംഗ് ജോർദാൻ, NCIS തുടങ്ങിയ മറ്റ് ടെലിവിഷൻ പരമ്പരകളിൽ അവർ അതിഥി വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. എബിസി നെറ്റ്‍വർക്ക് സംപ്രേക്ഷണം ചെയ്ത റിക്ക് സ്വാർട്ട്സ്ലാണ്ടറുടെ ദി ന്യൂസ് (2007) എന്ന ഹാസ്യ പരമ്പരയുടെ തുടക്കത്തിൽ ബോസ്റ്റൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഫീനിക്സിലെ ടെലിവിഷൻ ന്യൂസ് റൂമിലാണ് ഈ ഷോ സജ്ജീകരിക്കപ്പെട്ടത്. സ്റ്റേഷനിൽ അടുത്തിടെ എല്ലാ വാർത്താ പരിപാടികളുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി സ്ഥാനക്കയറ്റം ലഭിച്ച ഒരു ഉയർന്നുവരുന്ന താരമായി എലിസബത്ത് ബോസ്റ്റൺ അഭിനയിച്ചു. ബാരി സോനെൻഫെൽഡ് സംവിധാനം ചെയ്ത "ഹാക്കറ്റ്" എന്ന ഫോക്സ് പരമ്പരയിൽ ഡൊണാൾഡ് ലോഗിനൊപ്പം ബോസ്റ്റൺ അഭിനയിക്കുകയും കൂടാതെ ഇൻസെപറബിൾ എന്ന സിബിഎസ് പരമ്പരയുടെ തുടക്കത്തിൽ എഡ് ഓ നീൽ, ക്രിസ്റ്റിൻ ബാരൻസ്‌കി എന്നിവരോടൊപ്പം അഭിനയിക്കുകയും ചെയ്തു. ഹ്രസ്വകാല സിബിഎസ് പരമ്പര ദി എക്സ് ലിസ്റ്റിൽ എലിസബത്ത് ബോസ്റ്റൺ ഡാഫ്നെ ബ്ലൂം എന്ന കഥാപാത്രമായി അഭിനയിച്ചു. അതേ വർഷംതന്നെ എൻബിസിയുടെ ER എന്ന ടെലിവിഷൻ പരമ്പരയിൽ ഒരു അമേരിക്കൻ സൈനികയായി അഭിനയിച്ചു. 2008 ഫെബ്രുവരിയിൽ മാത്യു മക്കോനാഗെ, ജെന്നിഫർ ഗാർനർ എന്നിവരോടൊപ്പം ഗോസ്റ്റ്സ് ഓഫ് ഗേൾഫ്രണ്ട്സ് പാസ്റ്റ് എന്ന സിനിമയിൽ വേഷമിട്ടു. 2008 ൽ 500 ഡേസ് ഓഫ് സമ്മർ എന്ന ചിത്രത്തിൽ ജോസഫ് ഗോർഡൻ-ലെവിറ്റ്, സൂയി ഡെസ്‌ചാനൽ എന്നിവരോടൊപ്പം ഒരു വേഷം നേടി. 2011 ന്റെ തുടക്കത്തിൽ, യുഎസ്‌എ നെറ്റ്‌വർക്കിന്റെ ഹിറ്റ് പരമ്പരയായ ഇൻ പ്ലെയിൻ സൈറ്റിൽ[2] പോലീസ് ഡിറ്റക്ടീവും മാർഷൽ മാന്റെ (ഫ്രെഡറിക് വെല്ലർ അവതരിപ്പിച്ച കഥാപാത്രം) പ്രണയ ഭാജനമായ അബിഗെയിൽ ചാഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ പരമ്പരയുടെ അഞ്ചാമത്തെയും അവസാനത്തെയും സീസണിൽ ബോസ്റ്റൺ തുടർച്ചയായി തന്റെ കഥാപാത്രമായി വേഷമിട്ടു. അവലംബം
|
Portal di Ensiklopedia Dunia