റേച്ചൽ ഫുള്ളർ ബ്രൗൺ
റേച്ചൽ ഫുള്ളർ ബ്രൌൺ (Rachel Fuller Brown )(നവംബർ 23, 1898 - ജനുവരി 14, 1980) മൈക്രോബയോളജിസ്റ്റ് എലിസബത്ത് ലീ ഹസനുമായുള്ള തന്റെ ദീർഘദൂര സഹകരണത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ ലബോറട്ടറീസ് ആൻഡ് റിസേർച്ച് ഡിവിഷനിൽ ഗവേഷണം നടത്തിവരുമ്പോൾ ആദ്യമായി ഉപയോഗപ്രദമായ ആൻറിഫംഗൽ ആൻറിബയോട്ടിക്കായ നിസ്റ്റാറ്റിൻ വികസിപ്പിച്ചെടുത്തതിൽ ഏറെ പ്രശസ്തയായ ഒരു രസതന്ത്രജ്ഞയാണ്. ബ്രൗൺ മൌണ്ട് ഹോളിക്ക് കോളേജിൽ നിന്ന് ബിരുദവും, ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി.യും കരസ്ഥമാക്കി. 1994-ൽ നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ബ്രൌൺനെ ഉൾപ്പെടുത്തുകയും ചെയ്തു.[1] വിവിധ ട്രേഡ് പേരുകളിൽ ഇന്ന് നിർമ്മിക്കുന്ന നിസ്റ്റാറ്റിൻ, വിനാശകരമായ ഫംഗസ് അണുബാധകളെ നീക്കം ചെയ്യുന്നതു മാത്രമല്ല, മരങ്ങളിലെ ഡച്ച് എം രോഗം തടയാനും, ജലവും പൂപ്പലുമുണ്ടാക്കിയ കേടുപാടുകൾ പുനഃസ്ഥാപിക്കുന്നതിനും ഉപയോഗിക്കാറുണ്ട്. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia