റേച്ചൽ ഫോസ്റ്റർ അവേരി
റേച്ചൽ ഫോസ്റ്റർ അവേരി (ജീവിതകാലം: ഡിസംബർ 30, 1858 - ഒക്ടോബർ 26, 1919) 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിൽ സജീവമായിരുന്ന വനിതയായിരുന്നു. സൂസൻ ബി. ആന്റണിയും മറ്റ് പ്രസ്ഥാന നേതാക്കളുമായി ചേർന്ന് പ്രവർത്തിച്ചു. നാഷണൽ അമേരിക്കൻ വുമൺ സഫറേജ് അസോസിയേഷന്റെ കറസ്പോണ്ടിംഗ് സെക്രട്ടറിയായി ഉയർന്ന അവർ രാജ്യത്തുടനീളം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.[1][2] ആദ്യകാലങ്ങളിൽപെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ജൂലിയ മാനുവൽ ഫോസ്റ്റർ, പിറ്റ്സ്ബർഗ് ഡിസ്പാച്ചിന്റെ എഡിറ്റർ ജെ. ഹെറോൺ ഫോസ്റ്റർ എന്നിവരുടെ മകളായി റേച്ചൽ ഫോസ്റ്റർ ജനിച്ചു.[3] അവരുടെ മാതാപിതാക്കൾ പുരോഗമന ചിന്തകരായിരുന്നു. ഒരേ ജോലിക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം ലഭിക്കണമെന്ന നിലപാട് അവരുടെ പിതാവ് സ്വീകരിച്ചിരുന്നു. വനിതാ അവകാശ നേതാവായ എലിസബത്ത് കാഡി സ്റ്റാന്റണിൽ നിന്ന് പഠിച്ച് അമ്മ സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള ഒരു പ്രവർത്തകയായി.[4] ഫോസ്റ്റർ ഹോമിൽ സ്റ്റാൻടൺ വോട്ടവകാശ യോഗങ്ങൾ നടത്തി, റേച്ചലിന്റെ അമ്മ പ്രാദേശിക വോട്ടവകാശ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി. [2][5] 1868-ൽ ജെ. ഹെറോൺ ഫോസ്റ്ററുടെ മരണശേഷം, റേച്ചലും സഹോദരി ജൂലിയയും അമ്മയും ഫിലാഡൽഫിയയിലേക്ക് മാറി. അവിടെ അവർ സിറ്റിസൺസ് സഫറേജ് അസോസിയേഷനിൽ ചേർന്നു. [2] അവലംബം
ഗ്രന്ഥസൂചിക
പുറംകണ്ണികൾRachel Foster Avery എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia