റൊണാൾഡ് റോസ്
റൊണാൾഡ് റോസ് (13 May 1857 – 16 September 1932) ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് മെഡിക്കൽ ഡോക്ടറും മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിനു 1902-ൽ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു, യൂറോപ്പിനുവെളിയിൽ നിന്നും ആദ്യം നോബൽ സമ്മാനം ലഭിച്ചതും ബ്രിട്ടനിൽ ആദ്യമായി നോബൽ സമ്മനിതനായതും റൊണാൾഡ് റോസ്സായിരുന്നു. കൊതുകിന്റെ കുടലിനകത്താണ് മലേറിയ അണുവായ പരാദം വസിക്കുന്നതെന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ് മലമ്പനി കൊതുകാണു പരത്തുന്നതെന്നും അതിനാൽ കൊതുകിനെ നിയന്ത്രിച്ചാൽ മലമ്പനി തടയാമെന്നും അവബോധമുണ്ടാക്കിയത്. അദ്ദേഹം ഒരു ബഹുമുഖപ്രതിഫ ആയിരുന്നു. അദ്ദേഹം അനേകം കവിതകൾ എഴുതി അനേകം നോവലുകളും പാട്ടുകളും എഴുതി. അദ്ദേഹം നല്ല ഒരു കലാഭിരുചിയുള്ള കലാകാരനും സ്വാഭാവിക ഗണിതജ്ഞനും ആയിരുന്നു. അദ്ദേഹം ഇന്ത്യൻ മെഡിക്കൽ സർവീസിൽ 25 വർഷം ജോലി ചെയ്തു. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ഈ ഔദ്യോഗിക ജീവിതകാലത്തായിരുന്നു തന്റെ മഹത്തായ കണ്ടുപിടിത്തം നടത്തിയത്. ഇന്ത്യയിലെ സെവനത്തിനു സേഷം അദ്ദെഹം ലിവർപൂൾ സ്കൂൾ ഓഫ് മെഡിസിനിൽ ചെർന്നു പ്രവർത്തിച്ചു. അവിടെ 10 വർഷം ജൊലി ചെയ്തു. 1926ൽ അദ്ദേഹം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം തന്റെ പേരിൽ തുടങ്ങിയ Ross Institute and Hospital for Tropical Diseases ന്റെ ഡയറക്ടർ ഇൻ ചീഫ് ആയി സേവനമനുഷ്ടിച്ചു. തന്റെ മരണം വരെ ആ സ്ഥാനത്ത് അദ്ദേഹം തൂടർന്നു. മുൻകാലജീവിതംപ്രവർത്തനംഇന്ത്യയിൽമലമ്പനിയുടെ രോഗവാഹകരുടെ കണ്ടുപിടിത്തം![]() മലമ്പനിയുടെ സംക്രമണം കണ്ടെത്തൽ![]() ![]() റൊണാൾഡ് റോസ് സ്മാരകം, കോൽക്കട്ടഇംഗ്ലണ്ട്![]() റോസ് ഇൻസ്റ്റിട്യൂട്ട് ആന്റ് ഹോസ്പിറ്റൽ ഫോർ ട്രൊപ്പിക്കൽ ഡിസീസസ്നോബൽ പുരസ്കാര വിവാദംവ്യക്തിജീവിതവും മരണവും![]() പുസ്തകങ്ങൾസാഹിത്യസംഭാവനകൾപുരസ്കാരങ്ങൾ അംഗീകാരങ്ങൾഅവലംബംകൂടുതൽ വായനയ്ക്ക് |
Portal di Ensiklopedia Dunia