റോജർ മൂർ (കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ)
റോജർ ഡി. മൂർ (നവംബർ 16, 1939 - മാർച്ച് 21, 2019) അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറിയുടെ (ACM) ഗ്രേസ് മുറെ ഹോപ്പർ അവാർഡ് 1973-ൽ (ലാറി ബ്രീഡിനും റിച്ചാർഡ് ലാത്ത്‌വെല്ലിനുമൊപ്പം) അദ്ദേഹത്തിന് ലഭിച്ചു. "എപിഎൽ\360 രൂപകൽപനയിലും നടപ്പാക്കലിലും, ലാളിത്യം, കാര്യക്ഷമത, വിശ്വാസ്യത, ഇന്ററാക്ടീവ് സിസ്റ്റത്തിലുള്ള റെസ്പോൺസ് ടൈം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ നിർവചിക്കുന്നതിലേക്കായുള്ള അവരുടെ പ്രവർത്തനത്തിനാണ്" ഇത് നൽകിയത്.[1] മൂർ I. P. ഷാർപ്പ് അസോസിയേറ്റ്സിൻ്റെ സഹസ്ഥാപകനായിരുന്നു കൂടാതെ വർഷങ്ങളോളം കമ്പനിയിൽ ഉന്നത പദവി വഹിച്ചിരുന്നു. ഇതിന് മുമ്പ്, അദ്ദേഹം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ സുബാൽഗോൾ(SUBALGOL) കംപൈലറിന് സംഭാവന നൽകി, ഫെറാൻ്റി-പാക്കാർഡ് 6000, ഐസിടി(ICT) 1900 എന്നിവയ്ക്കായി അൽഗോൾ 60 കമ്പൈലർ എഴുതി. പ്രോഗ്രാമിംഗ് ഭാഷയായ എപിഎല്ലിലെ അദ്ദേഹത്തിൻ്റെ പ്രവർത്തനത്തോടൊപ്പം, ഒരു സ്വകാര്യ പാക്കറ്റ് സ്വിച്ചിംഗ് ഡാറ്റ നെറ്റ്‌വർക്കായ ഐപിസാനെറ്റ്(IPSANET) വികസിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽകാലിഫോർണിയയിലെ റെഡ്‌ലാൻഡിലാണ് റോജർ ഡി മൂർ ജനിച്ചത്. ബിരുദം നേടുന്നതിന് മുമ്പ്, അദ്ദേഹം സ്റ്റാൻഫോർഡിലെ ബറോസ് 220 കമ്പ്യൂട്ടറിൻ്റെ ഓപ്പറേറ്ററായി ജോലി ചെയ്തു. ഈ സമയത്ത് അദ്ദേഹം ലാറി ബ്രീഡിൻ്റെ കാർഡ് സ്റ്റണ്ട് സിസ്റ്റത്തിന് ചില പിന്തുണ നൽകി.[2]ബറോസ് 220 ബാൽഗോൾ കമ്പൈലർ പഠിക്കുന്നതിലേക്കായി മൂർ സമയം ചിലവഴിച്ചു, ഇത് ഒരു പഴയ കമ്പ്യൂട്ടറിനായി ഒരു പ്രത്യേക ഭാഷ വിവർത്തനം ചെയ്യുന്ന ഒരു പ്രോഗ്രാമാണ്. കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോർജ്ജ് ഫോർസൈത്ത് ബട്ടർഫ്ലൈ(BUTTERFLY) എന്ന പുതിയ പ്രോഗ്രാം സൃഷ്ടിക്കുന്നതിലേക്ക് ഇത് നയിച്ചു. അതേക്കുറിച്ച് താഴെ പറയുന്നു:
അവലംബം
|
Portal di Ensiklopedia Dunia