റോബർട്ട് ബോബി ജോർജ്ജ്
മലയാളിയായ ഒരു അത്‌ലെറ്റിക്സ് പരിശീലകനും ദ്രോണാചാര്യ പുരസ്കാരജേതാവുമാണ് റോബർട്ട് ബോബി ജോർജ്ജ് (Robert Bobby George). അഞ്ജു ബോബി ജോർജിന്റെ ഭർത്താവും പരിശീലകനുമായ ബോബി ജോർജ്ജ് ജിമ്മി ജോർജിന്റെ ഇളയ സഹോദരനുമാണ്. ജീവചരിത്രംകൊടക്കച്ചിറ ജോർജ് ജോസഫിന്റെയും മേരി ജോസഫിന്റെയും പത്തു മക്കളിൽ ഒരാളായി കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് റോബർട്ട് ബോബി ജോർജ്ജ് ജനിച്ചത്.[2] തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് 1991 ബാച്ചിൽ ബോബി എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി.[3] 2000ൽ ബോബി അഞ്ജുവിനെ വിവാഹം കഴിച്ചു.[1] ദമ്പതികൾക്ക് ആരോൺ, ആൻഡ്രിയ എന്നീ രണ്ട് മക്കളുണ്ട്.[1] കരിയർട്രിപ്പിൾ ജമ്പിൽ മുൻ ദേശീയ ചാമ്പ്യനായിരുന്ന[4] ബോബി ജോർജ്, ഭാര്യയും ലോംഗ് ജംപ് മെഡൽ ജേതാവുമായ അഞ്ജു ബോബി ജോർജിന്റെ പരിശീലകൻ എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്.[5] മെക്കാനിക്കൽ എഞ്ചിനീയറായ ബോബി 1998-ൽ ജോലി ഉപേക്ഷിച്ച് അഞ്ജുവിന്റെ മുഴുവൻ സമയ പരിശീലകനായി.[4] 2018-ൽ ബോബിയെ ഇന്ത്യയുടെ 'ഉയർന്ന പെർഫോമൻസ് സ്പെഷ്യലിസ്റ്റ് കോച്ച്' ആയി നിയമിച്ചു.[6][5] അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷന്റെ കീഴിൽ കർണാടകയിലെ ബാംഗ്ലൂരിൽ അഞ്ജു ബോബി ജോർജ്ജ് അക്കാദമി എന്ന പേരിൽ അത്ലറ്റിക്സ് പരിശീലന അക്കാദമി ആരംഭിച്ചു.[7][8] പുരസ്കാരങ്ങൾ2003-ൽ അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു.[9] അവലംബം
|
Portal di Ensiklopedia Dunia